കൊച്ചി: തൃക്കാക്കര നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സസ്‌പെന്‍സ് ഒളിപ്പിച്ച് ഇടതുമുന്നണി. കെ.എസ് അരുണ്‍ കുമാറിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചെന്ന റിപ്പോര്‍ട്ട് വന്ന സമയത്താണ് ഇതു തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്തു വന്നത്. അരുണ്‍ കുമാറിനായി തുടങ്ങിയ ചുമരെഴുത്തുകള്‍ അടിയന്തരമായി നിര്‍ത്തി വയ്ക്കുകയും ചെയ്തു.
കോണ്‍ഗ്രസില്‍ സമുന്നത സ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഒരു വനിതയെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലറും എഐസിസി അംഗവുമായി ദീപ്തി മേരി വര്‍ഗീസിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. കെ.വി തോമസ് വഴി ദീപ്തിയെ എത്തിക്കാനാണ് നീക്കമെന്നാണ് സൂചന.
കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന സ്ഥാനാര്‍ത്ഥി തൃക്കാക്കരയില്‍ വരുമെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. വികസന രാഷ്ട്രീയം ചര്‍ച്ചയാക്കി സിപിഎം അണികളില്‍ ആവേശമുണ്ടാക്കാനാണ് ഇത്. കെ.വി തോമസിന്റെ അഭിപ്രായവും പരിഗണിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.