കര്‍മ്മലീത്താ സഭയുടെ പ്രയോറായിരുന്ന ജെറുസലേമിലെ വിശുദ്ധ ആഞ്ചെലൂസ്

കര്‍മ്മലീത്താ സഭയുടെ പ്രയോറായിരുന്ന ജെറുസലേമിലെ വിശുദ്ധ ആഞ്ചെലൂസ്

അനുദിന വിശുദ്ധര്‍ - മെയ് 05

ക്രിസ്തു മതത്തിലേക്ക് മാനസാന്തരപ്പെട്ട യഹൂദ മാതാപിതാക്കളുടെ മകനായി ജെറുസലേമിലാണ് ആഞ്ചെലൂസ് ജനിച്ചത്. ബാല്യത്തില്‍ തന്നെ ഏകാന്തയോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ആഞ്ചെലൂസ് കാര്‍മല്‍ മലയില്‍ താമസിച്ചിരുന്ന സന്യാസികളുടെ ഗണത്തില്‍ ചേര്‍ന്നു.

അന്ന് പ്രിയോരായിരുന്ന വിശുദ്ധ ബ്രോക്കാര്‍ഡാണ് കര്‍മ്മലീത്താ സഭ സ്ഥാപിച്ചത്. ജെറുസലേമിലെ പേട്രിയര്‍ക്ക് വിശുദ്ധ ആള്‍ബെര്‍ട്ട് പുതിയസഭയ്ക്ക് വേണ്ട നിയമം എഴുതിയുണ്ടാക്കി. 1203 ല്‍ പുതിയ സഭ രൂപം കൊണ്ടപ്പോള്‍ ആഞ്ചെലൂസ് ആ സഭയില്‍ അംഗമായി.

പുതിയ നിയമ സംഹിതയ്ക്ക് അംഗീകാരം വാങ്ങിക്കാന്‍ നിയുക്തനായത് പ്രയോര്‍ ആഞ്ചെലൂസാണ്. അദ്ദേഹം റോമായില്‍ പോയി മൂന്നാം ഹോണോറിയൂസ് മാര്‍പാപ്പയെ കണ്ട് കാര്യം ബോധിപ്പിച്ചു. അവിടെ നിന്ന് അദ്ദേഹം സിസിലിയായില്‍ പോയി സുവിശേഷ പ്രഘോഷണം നടത്തി.

തന്റെ വചന വ്യാഖ്യാനത്തിന് ശേഷം പാപകരമായ സാഹചര്യത്തില്‍ കഴിയുന്ന ഒരു ദുര്‍മാര്‍ഗിയെ ആഞ്ചെലൂസ് ശാസിച്ചു. ഇതില്‍ കുപിതനായ അയാള്‍ ആഞ്ചെലൂസിനെ വധിച്ചു. അങ്ങനെ അദ്ദേഹം ക്രിസ്തുവിന്റെ രക്തസാക്ഷിത്വ മകുടം ചൂടി.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. യോര്‍ക്കിലെ എച്ചാ

2. ട്രെവെസ് ബിഷപ്പായ ബ്രിട്ടോ

3. എദേസായിലെ ഏവുളോജിയൂസ്

4. ഇറ്റലിക്കാരനായ ക്രെഷന്‍സിയാനാ.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26