സില്‍വര്‍ലൈന്‍: ബദല്‍ സംവാദം ഇന്ന് കോഴിക്കോട്; കെ.റെയില്‍ അധികൃതര്‍ പങ്കെടുത്തേക്കില്ല

സില്‍വര്‍ലൈന്‍: ബദല്‍ സംവാദം ഇന്ന് കോഴിക്കോട്; കെ.റെയില്‍ അധികൃതര്‍ പങ്കെടുത്തേക്കില്ല

കോഴിക്കോട്: ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ ബദല്‍ സംവാദം ഇന്ന് കോഴിക്കോട് നടക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നളന്ദ ഓഡിറ്റോറിയത്തിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. അലോക് കുമാര്‍ വര്‍മ്മ, ശ്രീധര്‍ രാധാകൃഷ്ണന്‍, ജോസഫ് സി മാത്യു, ഡോ.കെ.ജി താര എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

സംവാദത്തിലേക്ക് കെ.റെയില്‍ അധികൃതരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടില്ല. ഇടതു മുന്നണിയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും സംഘാടകര്‍ ക്ഷണിച്ചിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം നടന്നിരുന്നു. രാവിലെ 10. 30ന് തിരുവനന്തപുരം പാണക്കാട് ഹാളിലായിരുന്നു സംവാദം.

സില്‍വര്‍ ലൈന്‍ ബദല്‍ സംവാദത്തില്‍ കെ റെയില്‍ പ്രതിനിധികളായി ആരും പങ്കെടുക്കേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതോടെ എം.ഡി അജിത് കുമാര്‍ സംവാദത്തില്‍ നിന്ന് പിന്മാറി. ഏപ്രില്‍ 28ന് നടന്ന സില്‍വര്‍ ലൈന്‍ സംവാദം വിജയകരമായ സാഹചര്യത്തില്‍ ഇനി ബദല്‍ സംവാദം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ വാദം ഉയര്‍ത്തിയാണ് കെ. റെയില്‍ എം.ഡി പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്. എന്നാല്‍ ബദല്‍ സംവാദമല്ല ചര്‍ച്ചകളാണ് നടക്കുന്നത് എന്ന് ജനകീയ പ്രതിരോധ സമിതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.