അങ്ങനെ ആ മഹാമാരിയുടെ കാലം ഐസക് ന്യൂട്ടന് അദ്ഭുതങ്ങളുടെ വര്‍ഷമായി

അങ്ങനെ ആ മഹാമാരിയുടെ കാലം ഐസക് ന്യൂട്ടന് അദ്ഭുതങ്ങളുടെ വര്‍ഷമായി

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സാഹചര്യത്തിലൂടെയാണ് 2020-ല്‍ ലോകത്തിന്റെ സഞ്ചാരം. ദേശങ്ങളുടേയും രാജ്യങ്ങളുടേയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ച് കൊറോണ വൈറസ് ലോകരാജ്യങ്ങളില്‍ വ്യാപനം നടത്തിയപ്പോള്‍ പ്രതിസന്ധിയിലായത പല മേഖലകളാണ്. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് രോഗം നിമിത്തം പല രാജ്യങ്ങളിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പോലും പ്രഖ്യാപിക്കേണ്ടി വന്നു.

എന്നാല്‍ ഇങ്ങനെ ഒരു മഹാമാരി ഇത് ആദ്യമായല്ല ലോകത്ത് പടര്‍ന്ന് പിടിക്കുന്നത്. ഇത്തരത്തിലുള്ള പല വൈറസ് രോഗങ്ങളും മുമ്പ് പലയിടങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ ഒരു മഹാമാരിയുടെ കാലം ഐസക് ന്യൂട്ടണ് അദ്ഭുതങ്ങളുടെ വര്‍ഷമായി മാറിയ ചരിത്രവുമുണ്ട്.

ഒരുപാട് നാളത്തെ പഴക്കമുണ്ട് ഈ ചരിത്രത്തിന്. എങ്കിലും ദുരിതങ്ങളുടെ കാലം മറ്റൊരു തരത്തില്‍ല്‍ അനുഗ്രഹങ്ങളുെ വര്‍ഷമായ ചരിത്രം അറിഞ്ഞിരിക്കുന്നത് നല്ലതുതന്നെ. കാരണം ഇത്തരം ചരിത്രങ്ങളാണ് പലപ്പോഴും മനുഷ്യന് അതിജീവനത്തിന്റെ പ്രതീക്ഷയും പേരാട്ടത്തിന് കരുത്തും പകരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ലണ്ടനില്‍ പ്ലേഗ് എന്നൊരു രോഗം പടര്‍ന്നു പിടിച്ചു. അന്ന് ഇത്രയേറെ മാധ്യമ സ്വാധീനമോ വൈദ്യശാസ്ത്ര രംഗത്തെ മികവോ ഒന്നും ലഭ്യമായിരുന്നുല്ല. എന്തിനേറെ പറയുന്നു ആശുപത്രികള്‍ പോലും സജീവമല്ലാതിരുന്ന കാലം.


രോഗം എല്ലാവരിലേക്കും പടരാന്‍ സാധ്യത ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ പല മേഖലകളും അന്ന് സ്തംഭിച്ചു. ലണ്ടനില്‍ എല്ലാവരോടും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗണിത ഭൗതിക ശാസ്ത്ര വിദഗ്ധനായ ഐസക് ന്യൂട്ടണ്‍ അന്ന് തന്റെ യൗവന കാലത്തിലായിരുന്നു. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജില്‍ പഠിച്ചുകൊണ്ടിരുന്ന സമയം. പ്ലേഗ് നിയന്ത്രാണാധീതമായി പടര്‍ന്നു തുടങ്ങിയപ്പോള്‍ ഐസക് ന്യൂട്ടണും വീട്ടിലെത്തി.

വീട്ടിലെത്തി എന്നു കരുതി ഒരു മുറിയില്‍ വെറുതെ ഒതുങ്ങി കൂടിയില്ല അദ്ദേഹം. പുറത്ത് ഇറങ്ങിയില്ലെങ്കിലും അദ്ദേഹം പഠനം തുടര്‍ന്നു. ശാസ്ത്രത്തിന്റെ വിവിധ തലങ്ങളേക്കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നു. വൂള്‍സ്റ്റേര്‍പ് മാനര്‍ എന്ന ഫാമിലി എസ്റ്റേറ്റിലായിരുന്നു ഐസക് ന്യൂട്ടന്റെ താമസം. കേംബ്രിഡ്ജില്‍ നിന്നും ഏകദേശം 60 മൈല്‍ ദൂരമുണ്ടായിരുന്നു ഇങ്ങോട്ടേക്ക്.

അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടിലെ കിടപ്പുമുറയില്‍ വിശ്രമിച്ചുകൊണ്ടിരിക്കെ ഐസക് ന്യൂട്ടണ്‍ ഒരു കാര്യം ശ്രദ്ധിച്ചു. ജനാലയിലൂടെ പ്രകാശം മുറിയിലേക്ക് പതിക്കുന്ന കാഴ്ചയായിരുന്നു. വെറുമൊരു കാഴ്ചാനുഭവം എന്ന തരത്തില്‍ അതിനെ വിട്ടുകളായന്‍ ഐസക് ന്യൂട്ടണ്‍ തയാറായില്ല. അദ്ദേഹം കൈയിലുണ്ടായിരുന്ന പ്രിസത്തിലൂടെ ആ സൂര്യപ്രകാശത്തെ നിരീക്ഷിച്ചു. അങ്ങനെ ഒരു ചെറിയ ദ്വാരത്തിലൂടെ ഒരു ബീം മാത്രമാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം കണ്ടെത്തി. ഇതില്‍ നിന്നുമാണ് ഒപ്റ്റിക്സിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തിയതും.

അതുപോലെ തന്നെ ആ മഹാമാരി മൂലം വീട്ടിലിരുന്ന മറ്റൊരു ദിവസം ജനാലയിലൂടെ ഐസക് ന്യൂട്ടണ്‍ പുറത്തേക്ക് നോക്കിയപ്പോഴാണ് സമീപത്തുള്ള മരത്തില്‍ നിന്നും ആപ്പിള്‍ താഴേയ്ക്ക് പതിക്കുന്നത് ശ്രദ്ധിച്ചയില്‍ പെട്ടത്. എന്തുകൊണ്ടാണ് അത് മുകളിലേയ്ക്ക് പോകാതെ താഴേയ്ക്ക് പതിച്ചത് എന്ന ചിന്തയില്‍ നിന്നും അദ്ദേഹം ഗുരുത്വാകര്‍ഷണത്തെക്കുറിച്ചും ചലനത്തെക്കുറിച്ചുമുള്ള സിദ്ധാന്തങ്ങളും രൂപപ്പെടുത്തി. പ്ലേഗ് മൂലം ഏകദേശം ഒരു വര്‍ഷത്തോളം ഐസക് ന്യൂട്ടണ്‍ വീട്ടിലിരിക്കേണ്ടി വന്നു. അദ്ഭുതങ്ങളുടെ വര്‍ഷം എന്നാണ് പിന്നീട് ആ വര്‍ഷത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. 1667-ലാണ് ഐസക് ന്യൂട്ടണ്‍ കേംബ്രിഡ്ജിലേക്ക് മടങ്ങിപേയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം പ്രൊഫസറായി മാറുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.