ന്യൂഡല്‍ഹി: ലൗ ജിഹാദ് വിഷയത്തില്‍ പ്രതികരിച്ച് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുര. ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും മതത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഇക്ബാല്‍ സിങ് ലാല്‍പുര പറഞ്ഞു.
ലൗ ജിഹാദിന്റെ പേരില്‍ ഏതെങ്കിലും ഒരു സമുദായത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും കേരളത്തിലെ ക്രൈസ്തവര്‍ക്ക് പരാതികളുണ്ടെങ്കില്‍ ഇടപെടാന്‍ തയ്യാറാണെന്നും ലാല്‍പുര പറഞ്ഞു. 'തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച് മതം മാറ്റുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം പരാതികള്‍ പരിശോധിച്ച് സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശം നല്‍കാറുണ്ടെന്ന്' ഇക്ബാല്‍ പറഞ്ഞു.
'വ്യത്യസ്ത മതവിശ്വാസം പിന്തുടരുന്നവർ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള മിശ്രവിവാഹത്തിനു തടസമില്ല. തങ്ങളുടെ മക്കൾ മിശ്രവിവാഹത്തിനു നിർബന്ധിക്കപ്പെട്ടുവെന്നാരോപിച്ച് മാതാപിതാക്കളിൽനിന്ന് കമ്മിഷന് മുൻപ് ചില പരാതികൾ ലഭിച്ചിരുന്നു. ഈ പരാതികളിൽ പലതും സത്യമാണെന്നു പിന്നീട് കണ്ടെത്തി. കേരളത്തിലെ ക്രൈസ്തവര്‍ക്ക് പരാതികളുണ്ടെങ്കില്‍ ഇടപെടാം. താന്‍ കേരളത്തിലെത്താമെന്ന്' ഇക്ബാല്‍ വ്യക്തമാക്കി.
ഏകീകൃത സിവില്‍ കോഡിനായുള്ള കരട് തയ്യാറായാല്‍ കമ്മിഷന്‍ ചര്‍ച്ച ചെയ്ത് നിലപാട് അറിയിക്കും. ജംഹാഗിര്‍പുരിയിലും ജോധ്പുരിലുമടക്കം സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ ചെറിയൊരുവിഭാഗം ആളുകളാണ്. സംസ്ഥാന സര്‍ക്കാരുകളോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജംഹാഗിര്‍പുരി ഒഴിപ്പിക്കലിനെതിരെ പരാതി ലഭിച്ചിട്ടില്ല. ഇടിച്ചുനിരത്തല്‍ ചട്ടപ്രകാരമാണെങ്കില്‍ നിര്‍ത്തിവയ്ക്കരുത്. ഇടിച്ചുനിരത്തലിനെ പലപ്പോഴും ഊതിപ്പെരുപ്പിച്ച് പ്രശ്നമാക്കുകയാണ്' എന്ന് ഇക്ബാല്‍ സിങ് ലാല്‍പുര പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.