ചര്‍ച്ച പരാജയം; സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി പണിമുടക്ക്

ചര്‍ച്ച പരാജയം; സംസ്ഥാനത്ത്  ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി പണിമുടക്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി പണിമുടക്ക്. ശമ്പള പ്രതിസന്ധിയില്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

ഭരണകക്ഷിയായ സിപിഎമ്മിന്റെ തൊഴിലാളി സംഘടനായ സിഐടിയും പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും. ബിഎംഎസും ടിഡിഎഫുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്‌. മൂന്ന് അംഗീകൃത യൂണിയനുകളുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്.

ശമ്പള വിതരണം വൈകുന്ന സാഹചര്യത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ അറിയിച്ചിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂര്‍ത്തിയാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് യൂണിയനുകള്‍ മന്ത്രിയെ അറിയിച്ചു.

ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാനായി സര്‍ക്കാരില്‍ നിന്ന് 65 കോടി രൂപ മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും ധന വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപയും 45 കോടിയുടെ ഓവര്‍ഡാഫ്റ്റും ഉപയോഗിച്ചാണ് 19ാം തീയതി ശമ്പളം നല്‍കാനായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.