ഡിസ്‌നി വേള്‍ഡിനേയും ട്വിറ്ററിനെയും ടെക്‌സാസിലേക്ക് ക്ഷണിച്ച് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ്; പ്രതികരിക്കാതെ ഇരു കമ്പനികളും

ഡിസ്‌നി വേള്‍ഡിനേയും ട്വിറ്ററിനെയും ടെക്‌സാസിലേക്ക് ക്ഷണിച്ച് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ്; പ്രതികരിക്കാതെ ഇരു കമ്പനികളും

ടെക്‌സാസ്: ലോകോത്തര തീം പാര്‍ക്കായ വോള്‍ട്ട് ഡിസ്‌നി വേള്‍ഡിനേയും സോഷ്യല്‍ മീഡിയ ഭീമനായ ട്വിറ്ററിനെയും ടെക്‌സാസിലേക്ക് ക്ഷണിച്ച് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ്. ഫ്‌ളോറിഡയിലെയും ടെക്‌സാസിലെയും ഭരണനേതാക്കള്‍ തമ്മില്‍ ദീര്‍ഘനാളായി തുടരുന്ന രാഷ്ട്രീയ തകര്‍ക്കങ്ങളുടെയും ഡിസ്‌നി കമ്പനിക്കെതിരെ ഫ്‌ളോറിഡ ഭരണകൂടം തുടരുന്ന പ്രതികാര നടപടികളുടെയും പശ്ചാത്തലത്തിലാണ് പ്രമുഖ കമ്പനികളെ ടെക്‌സാസിലെക്ക് ക്ഷണിച്ചു കൊണ്ടുള്ള നയപരമായി തീരുമാനം കെ.പി. ജോര്‍ജ് പ്രഖ്യാപിച്ചത്.

ഫ്‌ളോറിഡയിലെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ ഇരു കമ്പനികളുടെയും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തതിനാല്‍ ബിസിനസ് വളര്‍ച്ചയ്ക്ക് കുറേക്കൂടി വളക്കുറുള്ള ടെക്‌സാസിലെ മണ്ണില്ലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഇരു കമ്പനികളുടെ സിഇഒ മാര്‍ക്ക് കെ.പി. ജോര്‍ജ് കത്ത് അയച്ചു. സ്വേച്ഛാധിപത്യ, ബിസിനസ് വിരുദ്ധ അക്രമണങ്ങള്‍ ഫ്‌ളോറിഡയില്‍ നേരിടുമ്പോള്‍ ടെക്‌സാസിലെ അന്തരീക്ഷം ബിസിനസിന് കുറെക്കൂടി മെച്ചപ്പെട്ടതാണെന്നാണ് കത്തിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്.


ഒരു പുതിയ വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് റിസോര്‍ട്ട് തുടങ്ങാന്‍ ടെക്‌സാസില്‍ ആവശ്യത്തിന് സ്ഥലമുണ്ട്. ട്വിറ്ററിന് പുതിയ ആസ്ഥാന മന്ദിരം നിര്‍മിക്കാനുമുള്ള സ്ഥലവും ഇവിടെയുണ്ട്. സ്ഥലം വിട്ടു നല്‍കാന്‍ സര്‍ക്കാരും ജനങ്ങളും തയ്യാറാണ്. ഇവിടെക്ക് വരാനുള്ള തീരുമാനം മാത്രം നിങ്ങള്‍ കൈക്കൊള്ളേണ്ടതുള്ളൂ എന്നും ഡിസ്‌നി സിഇഒ ബോബ് ചാപെക്, ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍ എന്നിവര്‍ക്കയച്ച കത്തില്‍ പറയുന്നു. ഇതേ അനുകൂല്യം വാഗ്ദാനം ചെയ്തു കൊളറാഡോ ഗവര്‍ണര്‍ ജാരെഡ് പോളിസും നേരത്തെ ഇവര്‍ക്ക് കത്ത് നല്‍കിയിരുന്നു.

പുതിയ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള ഡിസ്‌നിയുടെ വിമര്‍ശനമാണ് ഭരണകൂടവുമായുള്ള എതിര്‍പ്പിന് ഇടയാക്കിയത്. പ്രത്യേക നിയമം പാസാക്കി ഡിസ്‌നിക്ക് സ്റ്റേറ്റ് നല്‍കിയിരുന്ന പ്രത്യേക ആനുകൂല്യം എടുത്തു കളഞ്ഞു എന്നതുമാത്രമല്ല 163 ദശലക്ഷം ഡോളര്‍ നികുതി അടയ്ക്കാനുള്ള നോട്ടീസും ഫ്‌ളോറിഡ സര്‍ക്കാര്‍ ഡിസ്‌നിക്ക് കൈമാറി.


അതേസമയം കെ.പി. ജോര്‍ജിന്റെയും ജാരെഡ് പോളിസിന്റെയും കത്തുകളോട് ഡിസ്‌നി വേള്‍ഡ് പ്രതികരിച്ചിട്ടില്ല. മറ്റൊരിടത്ത് പാര്‍ക്ക് മാറ്റി സ്ഥാപിക്കുന്നത് ഭാരിച്ച ചിലവുള്ള കാര്യമാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 1971 ല്‍ പാര്‍ക്ക് നിര്‍മിച്ചപ്പോള്‍ 400 ദശലക്ഷം ഡോളറായിരുന്നു ചെലവ്, ഇന്നത് 2.8 ബില്യണ്‍ ഡോളറിന് മുകളിലാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.