ദുബായ്: ദുബായ് വിമാനത്താവള റണ്‍വെയുടെ നവീകരണ പണികള്‍ നടക്കുന്നതിനാല്‍ നോർത്തേണ്‍ റണ്‍വെ മെയ് 9 മുതല്‍ അടച്ചിടും. അതുകൊണ്ടു തന്നെ മെയ് 9 മുതല്‍ ജൂണ്‍ 22 വരെ ദുബായ് വിമാനത്താവളത്തില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കില്‍ വിമാനം പുറപ്പെടുന്ന സമയവും വിമാനത്താവളവും ഏതെന്ന് ഉറപ്പുവരുത്തണം.
നവീകരണ പ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചില വിമാന സർവീസുകൾ ദുബായ് അൽ മക്തൂം എയർപോർട്ടിലേക്കും ഷാർജ വിമാനത്താവളത്തിലേക്കും മാറ്റുന്നുണ്ട്. വെബ്സൈറ്റ് മുഖാന്തിരം വിമാനത്താവളമേതെന്ന് ഉറപ്പു വരുത്തണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഓർമ്മിപ്പിച്ചു. ടിക്കറ്റ് റീ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ഉപഭോക്തൃകേന്ദ്രങ്ങളെയോ ട്രാവല്‍ ഏജന്‍സികളെയോ ബന്ധപ്പെടാം.
ഫ്ലൈ ദുബായുടെ ചില സർവീസുകൾ അൽ മക്തൂം എയർപോർട്ടിൽനിന്നാണ് പുറപ്പെടുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുളള സ്പൈസ് ജെറ്റ്, എയർ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയവയുടെ സർവ്വീസുകളിലും മാറ്റമുണ്ട്. അതുകൊണ്ടു തന്നെ യാത്ര പുറപ്പെടുന്നതിന് മുന്‍പ് വിമാനത്താവളവും സമയവും ഉറപ്പുവരുത്തണമെന്നും ഓരോ വിമാനകമ്പനികളും ഓർമ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.