എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍ പുറത്തേക്ക് ചാടി; സംഭവം ചിക്കാഗോ വിമാനത്താവളത്തില്‍

എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍ പുറത്തേക്ക് ചാടി; സംഭവം ചിക്കാഗോ വിമാനത്താവളത്തില്‍

ചിക്കാഗോ: യുഎസിലെ ചിക്കാഗോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ തുറന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരനെ ചിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തു. യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരന്‍ റാണ്ടി ഡാവില (57) യെയാണ് അറസ്റ്റ് ചെയ്തത്.

വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍, യാത്രക്കാര്‍ക്കുള്ള വാതില്‍ തുറക്കും മുന്‍പ് എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് ഇയാള്‍ പുറത്തേക്ക് ചാടുകയായിരുന്നു. വിമാനത്തിന്റെ ചിറകിലേക്ക് ഇറങ്ങിയ ഇയാള്‍ ചിറകില്‍ നിന്ന് തെന്നി താഴേക്ക് വീണു. ഉടന്‍ തന്നെ വിമാനത്താവള പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു നീക്കി.


വ്യാഴാഴ്ച രാവിലെയാണ് സംഭവം. സാന്റിയാഗോയില്‍ നിന്ന് രാവിലെ നാലരയ്ക്ക് ചിക്കാഗോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത യുണൈറ്റഡ് ഫ്‌ലൈറ്റ് 2478 വിമാനം ചിക്കാഗോ ഒ'ഹെയറിലെ ഗേറ്റിലേക്ക് നീങ്ങുന്നതിനിടെയാണ് എമര്‍ജന്‍സി വാതില്‍ തുറന്ന് ഇയാള്‍ പുറത്തേക്ക് ചാടിയത്. ഉടന്‍ തന്നെ ക്രൂ അംഗങ്ങള്‍ എത്തി വാതില്‍ അടച്ച ശേഷം യാത്രക്കാരെ സുരക്ഷിതമായി ഡിപ്ലാന്റ് ചെയ്തു.


എയര്‍ഫില്‍ഡിലേക്ക് വീണ യാത്രക്കാരെ ഗ്രൗണ്ട് ക്രൂ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് വിമാനത്താവള പോലീസിന് കൈമാറി. അശ്രദ്ധവും അപകടകരവുമായ പെരുമാറ്റ കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സംഭവം വിമാനത്താവള പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.