കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പും സഭയുടെ നേതൃത്വവും യാതൊരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്ന് സീറോ മലബാര്‍ സഭ വ്യക്തമാക്കി.
ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സഭയ്ക്ക് യാതൊരു അറിവും ഇല്ലെന്ന് മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ അലക്സ് ഓണംപള്ളി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ബോധപൂര്‍വം നടത്തുന്ന ഈ പ്രചാരണത്തിന് വസ്തുതയുമായി യാതൊരു ബന്ധവുമില്ല. മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസൃതമായാണ്. ഈ പ്രക്രിയയില്‍ സഭാ നേതൃത്വത്തിന്റെ ഇടപെടല്‍ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളുവെന്നും കമ്മീഷന്‍ പറഞ്ഞു.
വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യ രീതിയില്‍ സമീപിക്കുമെന്ന് ഉറപ്പാണെന്നും കമ്മീഷന്‍ സെക്രട്ടറി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.