ബിജെപി അധ്യക്ഷന്‍ നഡ്ഡ താമരശേരി ബിഷപുമായി കൂടിക്കാഴ്ച്ച നടത്തി; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ക്രൈസ്തവ സമുദായത്തിന് നല്കുമെന്ന് ഉറപ്പ്

ബിജെപി അധ്യക്ഷന്‍ നഡ്ഡ താമരശേരി ബിഷപുമായി കൂടിക്കാഴ്ച്ച നടത്തി; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ക്രൈസ്തവ സമുദായത്തിന് നല്കുമെന്ന് ഉറപ്പ്

കോഴിക്കോട്: കേരള സന്ദര്‍ശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച്ച നടത്തി. കാര്‍ഷിക പ്രശ്‌നങ്ങളും ലൗ ജിഹാദ് വിഷയങ്ങളും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും കൃഷി നശിപ്പിക്കുന്ന വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടെന്നും മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അറിയിച്ചു.

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ക്രിസ്ത്യന്‍ സമുദായ അംഗത്തെ പരിഗണിക്കണമെന്ന ആവശ്യവും അറിയിച്ചു. കസ്തൂരിരംഗന്‍ വിജ്ഞാപനത്തിലെ വില്ലേജുകളുടെ പേര് ഒഴിവാക്കണമെന്നതും ബിജെപി അധ്യക്ഷനുമായുളള ചര്‍ച്ചയില്‍ ഉന്നയിച്ചെന്ന് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വ്യക്തമാക്കി.

കേരളത്തില്‍ ക്രൈസ്തവ സമുദായവുമായി കൂടുതല്‍ അടുക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് നഡ്ഡ ബിഷപിനെ സന്ദര്‍ശിച്ചത്. അടുത്തയാഴ്ച്ച കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിവിധ ക്രൈസ്ത നേതാക്കളെ കാണുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.