കൊച്ചി; സംസ്ഥാനത്ത് വ്യാജ മദ്യ വില്‍പ്പനയ്ക്ക് സാധ്യതയെന്ന് എക്സൈസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് കരുതല്‍ നടപടി ആരംഭിച്ചതായി എക്സൈസ് വകുപ്പ് വ്യക്തമാക്കി. വ്യാജ മദ്യ ലോബികളെ നിരീക്ഷണത്തിലാക്കിയതായും അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടിയതും താരതമ്യേന വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്തതുമാണ് വന്‍ തോതില്‍ വ്യാജ മദ്യ നിര്‍മാണത്തിനുള്ള സാഹചര്യമൊരുക്കിയിരിക്കുന്നതെന്നാണ് എക്സൈസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ മലയോര മേഖലകളില്‍ വ്യാജമദ്യ നിര്‍മാണ ലോബി പിടിമുറുക്കിയിട്ടുണ്ട്.
വാറ്റ് ചാരായ നിര്‍മാണമാണ് ദ്രുതഗതിയില്‍ നടക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ചെന്നു പെടാനാകാത്ത സ്ഥലങ്ങളിലാണ് ഇത്തരം നിര്‍മാണ കേന്ദ്രങ്ങള്‍. അതിനാല്‍ നാട്ടുകാരുടെ സഹായത്തോടെ വ്യാജ വാറ്റ് മാഫിയയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്‌സൈസ് അധികൃതര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.