എണ്‍പത് രൂപ മുടാക്കാമോ? എങ്കില്‍ പാതിരാമണലിന്റെ സൗന്ദര്യം ആസ്വദിക്കാം

എണ്‍പത് രൂപ മുടാക്കാമോ? എങ്കില്‍ പാതിരാമണലിന്റെ സൗന്ദര്യം ആസ്വദിക്കാം

വെറും 80 രൂപ മുടക്കിയാല്‍ കായലിന്റെ ഓളപ്പരപ്പിലൂടെ പാതിരാമണലിലേക്ക് ഒരു യാത്ര പോകാം. ജല ഗതാഗത വകുപ്പിന്റെ നേതൃത്വത്തിലാണ് മുഹമ്മയില്‍ നിന്ന് പാതിരാമണല്‍ സന്ദര്‍ശിക്കുന്നതിനായി ബോട്ട് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

വേമ്പനാട്ട് കായലിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന പാതിരാമണല്‍ ദ്വീപ് സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചയാണ്. വിവിധ ഇനം ദേശാടന പക്ഷികളും, പച്ചപ്പ് നിറഞ്ഞ ദ്വീപും കാണാന്‍ നിരവധി ടൂറിസ്റ്റുകളാണ് ദിനംപ്രതി എത്തുന്നത്. എന്നാല്‍ ഇവര്‍ക്കൊക്കെ 1000 രൂപ മുടക്കി സ്വകാര്യ ബോട്ടുകളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. നിരക്ക് കൂടുതലായിതിനാല്‍ പലരും നിരാശരായി മടങ്ങുന്നതും നിത്യ കാഴ്ചയായിരുന്നു. ഇവര്‍ക്കായി സുവാര്‍ണാവസരമാണ് ജലഗതാഗത വകുപ്പ് ഒരുക്കിയിരിക്കുന്നത്.

മുഹമ്മയില്‍ നിന്ന് രാവിലെ 10.30നും 11.45നും കുമരകത്ത് നിന്ന് രാവിലെ 11നുമാണ് ബോട്ടുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. കൂടാതെ രണ്ട് മണിക്കൂറോളം യാത്രക്കാര്‍ക്ക് ദ്വീപില്‍ ചെലവഴിക്കുന്നതിനുള്ള അവസരമുണ്ട്. തിരികെ മുഹമ്മ, കുമരകം എന്നിവിടങ്ങളില്‍ എത്തിക്കും.

അവധിക്കാലമായതിനാല്‍ നിരവധിപ്പേരാണ് ദ്വീപ് കാഴ്ചയ്ക്കായി എത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.