അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് ശിരസ് മുതല്‍ പാദം വരെ മുഴുവനായി മൂടുന്ന ബുര്‍ഖ നിര്‍ബന്ധമാക്കി താലിബാന്‍

അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് ശിരസ് മുതല്‍ പാദം വരെ മുഴുവനായി മൂടുന്ന ബുര്‍ഖ നിര്‍ബന്ധമാക്കി താലിബാന്‍

കാബൂള്‍: അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് ശിരസ് മുതല്‍ പാദം വരെ മുഴുവനായി മൂടുന്ന ബുര്‍ഖ നിര്‍ബന്ധമാക്കി. താലിബാന്‍ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്ദ്‌സാദയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

അഫ്ഗാനിസ്ഥാനില്‍ ഇനി മുതല്‍ വീടിന് പുറത്തിറങ്ങുന്ന എല്ലാ സ്ത്രീകളും നിര്‍ബന്ധമായും ശിരസ് മുതല്‍ പാദം വരെ മൂടുന്ന ചഡോര്‍ എന്ന ഇനം ബുര്‍ഖ സ്ത്രീകള്‍ ധരി്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

അത് പരമ്പരാഗതവും അഭിമാനാര്‍ഹവുമായതിനാലാണ് ഈ ഉത്തരവെന്നും അഖുന്ദ്‌സാദ പറയുന്നു. 2021 ഓഗസ്റ്റില്‍ അധികാരമേറ്റെടുത്ത ശേഷം സ്ത്രീ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഇത്തരം നിരവധി പരിഷ്‌കാരങ്ങള്‍ താലിബാന്‍ നടപ്പാക്കിയിരുന്നു.

ഭരണമേറ്റെടുത്ത ആദ്യനാളുകളില്‍ താലിബാന്‍ നേതാക്കള്‍ ചില പുരോഗമന പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നെങ്കിലും താലിബാന്റെ തനിനിറം ക്രമേണ പുറത്തു വരികയായിരുന്നു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കിയും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കിയും താലിബാന്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍ ഒന്നൊന്നായി അരിയുകയായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.