ഭൂകമ്പം: പാകിസ്താനില്‍ നിരവധി വീടുകള്‍ തകര്‍ന്നു

ഭൂകമ്പം: പാകിസ്താനില്‍ നിരവധി വീടുകള്‍ തകര്‍ന്നു

ന്യൂഡല്‍ഹി: പാകിസ്താനിലെ ബലൂചിസ്താനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ എണ്‍പതോളം വീടുകള്‍ തകര്‍ന്നു. ഖുസ്ദാര്‍ ജില്ലയിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

ഔര്‍നാജിക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായെന്നാണ് കണക്കാക്കുന്നത്. ഏകദേശം അരമിനിറ്റാണ് ഭൂകമ്പം നീണ്ടു നിന്നത്. ആളുകള്‍ ഉടന്‍ തന്നെ വീടുകളില്‍ നിന്നും പുറത്തേക്കു പോയതിനാല്‍ വലിയ ദുരന്തം ഒഴിവായി. പിന്നീട് തുടര്‍ ചലനങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

ഔര്‍നാജിയുടെ സമീപം ഭൂകമ്പം വലിയ നാശനഷ്ടങ്ങളുണ്ടാക്കി. 80 വീടുകള്‍ പൂര്‍ണമായും 260 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്ന് ഖുസ്ദാര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു. മണ്ണുകൊണ്ട് നിര്‍മ്മിച്ച വീടുകളാണ് തകര്‍ന്നവയില്‍ ഭൂരിപക്ഷവുമെന്നും അദ്ദേഹം അറിയിച്ചു. ഭൂകമ്പത്തില്‍ ആളപായമുണ്ടായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.