ദയനീയ തോല്‍വിയുമായി കൊല്‍ക്കത്തയും പ്ലേഓഫ് കാണാതെ പുറത്തേക്ക്

ദയനീയ തോല്‍വിയുമായി കൊല്‍ക്കത്തയും പ്ലേഓഫ് കാണാതെ പുറത്തേക്ക്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് പിന്നാലെ മറ്റൊരു ടീം കൂടി പ്ലേഓഫ് കാണാതെ പുറത്താകലിന്റെ വക്കില്‍. ശനിയാഴ്ച്ച രണ്ടാമത്തെ മല്‍സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് 75 റണ്‍സിന് തോറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പുറത്താകലിന് അരികിലുള്ളത്. 177 റണ്‍സ് തേടിയിറങ്ങിയ കൊല്‍ക്കത്ത വെറും 101 റണ്‍സിന് പുറത്തായി.

11 കളികള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്തയ്ക്ക് വെറും എട്ട് പോയിന്റ് മാത്രമാണ് സ്വന്തമായുള്ളത്. ഇനിയുള്ള മൂന്ന് മല്‍സരങ്ങളില്‍ ജയിച്ചാല്‍ പോലും കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫിലെത്തുക ദുഷ്‌കരമാണ്. വന്‍ ലക്ഷ്യത്തിലേക്ക് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് കളിയുടെ ഒരു ഘട്ടത്തില്‍ പോലും മേധാവിത്വം പുലര്‍ത്താനായില്ല.

ഒരു ഘട്ടത്തില്‍ നാലിന് 24 റണ്‍സെന്ന നിലയിലേക്ക് വീണ ടീമിന് പിന്നെ ഒരിക്കലും മത്സരത്തില്‍ തിരിച്ചുവരവ് നടത്തുവാന്‍ സാധിച്ചിരുന്നില്ല. 19 പന്തില്‍ 45 റണ്‍സ് നേടി ആേ്രന്ദ റസലും മടങ്ങിയതോടെ കൊല്‍ക്കത്ത കനത്ത തോല്‍വിയിലേക്ക് വീഴുകയായിരുന്നു. സുനില്‍ നരൈന്‍ 12 പന്തില്‍ 22 റണ്‍സ് നേടി. ആവേശ് ഖാനും ജേസണ്‍ ഹോള്‍ഡറും മൂന്നു വീതം വിക്കറ്റ് സ്വന്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.