കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ രോഗി നേരിട്ടെത്തി വിരലടയാളം പതിപ്പിക്കണം; പുതിയ നിബന്ധനയ്‌ക്കെതിരേ പ്രതിഷേധം ശക്തം

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ രോഗി നേരിട്ടെത്തി വിരലടയാളം പതിപ്പിക്കണം; പുതിയ നിബന്ധനയ്‌ക്കെതിരേ പ്രതിഷേധം ശക്തം

കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് പുതിയ നിബന്ധന. ആനുകൂല്യം ലഭിക്കുന്നതിനായി രോഗി നേരിട്ട് ആശുപത്രിയിലെ കൗണ്ടറിലെത്തി വിരലടയാളം പതിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിബന്ധന. ഇന്‍ഷുറന്‍സിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പ് തടയാനാണ് പുതിയ പരിഷ്‌കാരം എന്നാണ് അധികൃതര്‍ നല്‍കുന്ന ന്യായീകരണം. പുതിയ പരിഷ്‌കാരത്തിനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

ഗുരുതരാവസ്ഥയിലുള്ള കിടപ്പ് രോഗികളെ സ്‌ട്രെച്ചറിലും വീല്‍ ചെയറുകളിലുമായി ആശുപത്രി കൊണ്ടറില്‍ കൊണ്ടുവരേണ്ട ഗതികേടിലാണ് കൂട്ടിരിപ്പുകാര്‍. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പലയിടത്തും രോഗികളുടെ ഒപ്പം വന്നവരും അധികൃതരുമായി തര്‍ക്കം പതിവാണ്.

നേരത്തെ രോഗിക്കൊപ്പമുള്ള ബന്ധുക്കള്‍ കൗണ്ടറിലെത്തി ഹെല്‍ത്ത് കാര്‍ഡ് പതിപ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ വ്യാജ പേരിലും മറ്റും തട്ടിപ്പ് കണ്ടെത്തുന്നത് ആവര്‍ത്തിച്ചതോടെ ആധാര്‍ കാര്‍ഡ് സഹിതം രോഗി തന്നെ വിരലടയാളം പതിപ്പിക്കണമെന്ന നിബന്ധന സര്‍ക്കാര്‍ കൊണ്ടുവന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 24 മണിക്കൂറിനകം ആനുകൂല്യത്തിനായി രോഗി ഹെല്‍ത്ത് കാര്‍ഡ് പതിപ്പിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.