തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍; മുതിര്‍ന്ന നേതാവിനെ ഇറക്കുന്നത് പരമാവധി വോട്ട് ലക്ഷ്യമിട്ട്

തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍; മുതിര്‍ന്ന നേതാവിനെ ഇറക്കുന്നത് പരമാവധി വോട്ട് ലക്ഷ്യമിട്ട്

കൊച്ചി: എല്‍ഡിഎഫും യുഡിഎഫും പ്രചാരണം ശക്തമാക്കുന്നതിനിടെ ബിജെപിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണനാണ് തൃക്കാക്കരയില്‍ ബിജെപിക്കായി മല്‍സരിക്കുക. രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം തന്നെ പ്രചാരണം ആരംഭിച്ചിരുന്നു.

സീനിയര്‍ നേതാവ് എത്തുന്നതോടെ 2016 ലെ റിക്കാര്‍ഡ് വോട്ട് ഇത്തവണ മറികടക്കാന്‍ സാധിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ 15,000 ത്തോളം വോട്ടുകളാണ് ബിജെപിക്ക് കിട്ടിയത്. 2016 നെ അപേക്ഷിച്ച് വലിയ തോതില്‍ വോട്ട് ചോര്‍ച്ച ഉണ്ടായി. ഇത്തവണ അത്തരത്തിലൊരു ചോര്‍ച്ച ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശം കേന്ദ്ര നേതൃത്വം നല്‍കിയിട്ടുണ്ട്.

ആംആദ്മി പാര്‍ട്ടി-ട്വന്റി 20 സംയുക്ത സ്ഥാനാര്‍ഥി കൂടി വന്നാല്‍ തെരഞ്ഞെടുപ്പ് ചിത്രം പൂര്‍ണമാകും. യുഡിഎഫിനായി അന്തരിച്ച പി.ടി തോമസിന്റെ ഭാര്യ ഉമ തോമസും എല്‍ഡിഎഫിനായി എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടറായ ജോ ജോസഫുമാണ് മല്‍സര രംഗത്തുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.