സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ തടയാൻ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുമായി സഹകരിച്ച്‌ പൊലീസ്

സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ തടയാൻ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുമായി സഹകരിച്ച്‌ പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ തടയാന്‍ 11 ഇന നിര്‍ദ്ദേശങ്ങളുമായി ഡിജിപി. വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുമായി സഹകരിച്ച്‌ അടിയന്തര ഇടപെടല്‍ നടത്താന്‍ എസ്പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മൊബൈല്‍ ഉപയോഗവും ലഹരി ഉപയോഗവും കുട്ടികളില്‍ മാനസിക സംഘര്‍ഷത്തിന് കാണമാകുന്നുവെന്ന് പൊലീസിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ വര്‍ധിക്കുകയാണെന്നാണ് പൊലീസിന്റെ പഠന റിപ്പോര്‍ട്ട്.

സാമ്പത്തിക പ്രശ്നങ്ങള്‍ കുട്ടികളിലെ ആത്മഹത്യക്ക് കാരണമാകുന്നില്ലെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മൊബൈല്‍ ഉപയോഗവും ലഹരി ഉപയോഗവും കുട്ടികളുടെ മാനസിക സംഘര്‍ഷത്തിന് കാരണമാകുന്നു. കുടുബ ബന്ധങ്ങളുടെ തകര്‍ച്ചയും കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നു.

പഠന വൈകല്യവും പ്രേമപരാജയവും ആത്മഹത്യക്ക് കാരണമാകുന്നുവെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യ തടയാന്‍ ജില്ലാ പൊലീസ് മേധാവി മാ‍ര്‍ക്ക് 11 നിര്‍ദ്ദേശങ്ങളാണ് ഡിജിപി നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ - ആരോഗ്യ വകുപ്പുമായി സഹകരിച്ച്‌ സ്കൂളുകളില്‍ അടിയന്തര ഇടപടെല്‍ നടത്താനാണ് നിര്‍ദ്ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.