തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം തയ്യാറാക്കിയ കുടകളില്‍ സവര്‍ക്കറുടെ ചിത്രം പതിച്ചെന്നാരോപിച്ച് വിവാദം. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കുമൊപ്പമാണ് സവര്‍ക്കറും ഇടം പിടിച്ചിരിക്കുന്നത്.
ഭഗത് സിംഗിനും ചട്ടമ്പിസ്വാമികള്‍ക്കും മന്നത്ത് പത്മനാഭനും ചന്ദ്രശേഖര്‍ ആസാദിനുമൊപ്പമാണ് സവര്‍ക്കറിന്റെയും സ്ഥാനം. പാറമേക്കാവ് ദേവസ്വത്തിന്റെ നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
സവര്‍ക്കറെ ദേശീയ പ്രതീകമായി ഉയര്‍ത്തിക്കാട്ടാന്‍ നടത്തുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ രാജ്യമൊട്ടുക്കും കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടയിലാണ് പുതിയ വിവാദം.
സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ ഇക്കുറിയും പൊതു ജനങ്ങള്‍ക്ക് അനുമതിയില്ല. അനുമതി നല്‍കാനാകില്ലെന്ന് എക്‌സ്‌പ്ലോസീവ് കേരള മേധാവി ഡോ.പി.കെ റാണ വ്യക്തമാക്കി. സുപ്രീം കോടതി വിധി അനുസരിക്കണമെന്നാണ് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശമെന്നും ഡോ.പി കെ റാണ പറഞ്ഞു.
പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും. രാത്രി ഏഴിന്് പാറമേക്കാവ് ദേവസ്വവും എട്ടിന് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. വെടിക്കെട്ടിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി വൈകുന്നേരം നാല് മണി മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.