രാഷ്ട്രീയ പ്രാധാന്യം ഇല്ലാത്ത ഉപതിരഞ്ഞെടുപ്പ്; തൃക്കാക്കരയില്‍ മത്സരിക്കില്ലെന്ന് ട്വന്റി20

രാഷ്ട്രീയ പ്രാധാന്യം ഇല്ലാത്ത ഉപതിരഞ്ഞെടുപ്പ്; തൃക്കാക്കരയില്‍ മത്സരിക്കില്ലെന്ന് ട്വന്റി20

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ട്വന്റി20. രാഷ്ട്രീയ പ്രാധാന്യം ഇല്ലാത്തതിനാലാണ് മത്സര രംഗത്തു നിന്നും പിന്മാറുന്നതെന്നാണ് വിശദീകരണം. ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്നെടുത്ത തീരുമാനമാണ് ഇതെന്ന് ട്വന്റി20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് അറിയിച്ചു. ആം ആദ്മി പാര്‍ട്ടിയും തൃക്കാക്കരയില്‍ മത്സരിക്കില്ലെന്ന് അറിയിച്ചിരുന്നു.

തൃക്കാക്കരയില്‍ നടക്കുന്നത് സംസ്ഥാന ഭരണത്തെ നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പല്ല. ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ല. രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഈ ഉപതെരഞ്ഞെടുപ്പിന്റെ മത്സരരംഗത്തു നിന്നും വിട്ടു നില്‍ക്കാനും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇരു പാര്‍ട്ടികളുടേയും തീരുമാനമെന്ന് ട്വന്റി 20 വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാള്‍ ഈ മാസം 15ന് കൊച്ചിയിലെത്തും. അന്നു വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ഈ അവസരത്തില്‍ ട്വന്റി 20യും ആം ആദ്മിയും പ്രധാന്യം നല്‍കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് എഎപി സംസ്ഥാന കണ്‍വീനര്‍ പി.സി.സിറിയക്കും വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.