ചെന്നൈ: തമിഴ്‌നാട്ടില്‍ 'ഷവര്‍മ്മ'യുടെ നിര്‍മാണവും വില്പനയും നിരോധിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി എം. സുബ്രമണ്യം പറഞ്ഞു. ഇന്നലെ കൊവിഡ് മെഗാ പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകളുടെ ഔദ്യോഗികതല ഉദ്ഘാടനം സേലത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണമാണിത്. അവിടങ്ങളില്‍ കാലാവസ്ഥയുടെ പ്രത്യേകത കാരണം കേടുവരാറില്ല. ഇവിടങ്ങനെയല്ല. തദ്ദേശീയമായ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
മിക്ക കടകളിലും കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയ നിലയില്‍ സംസ്ഥാനത്ത് ഷവര്‍മ്മയ്ക്ക് നിരോധനമേര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ എപ്പോള്‍ മുതലാകും നിരോധമെന്ന കാര്യത്തില്‍ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.