പാലക്കാട്: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിനു പോലിസ് ലാത്തിച്ചാര്‍ജ്. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വി ടി ബല്‍റാം എംഎല്‍എ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റു. തലയ്ക്കു പരിക്കേറ്റ ബല്‍റാം ചോരപ്പാടുകളുള്ള വസ്ത്രത്തോടെയാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഉടനെ പ്രകോപനമൊന്നുമില്ലാതെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നുവെന്നും വനിതാ പ്രവര്‍ത്തകയെ പുരുഷ പോലിസ് നാഭിക്ക് ചവിട്ടിയെന്നും വി ടി ബലറാം എംഎല്‍എ ആരോപിച്ചു. എന്‍ ഐഎ ചോദ്യം ചെയ്യുന്നതിനിടെ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. പലയിടങ്ങളിലും സംഘര്‍ഷത്തില്‍ കലാശിക്കുകയും ജലപീരങ്കി, ലാത്തിച്ചാര്‍ജ്ജ് എന്നിവ നടത്തുകയും ചെയ്തിട്ടുണ്ട്.
പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ നടന്നത് പോലിസ് ഗുണ്ടകളുടെ വിളയാട്ടമാണെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ ആരോപിച്ചു. സമരങ്ങളെ രക്തത്തില്‍ മുക്കി കൊല്ലാനുള്ള സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കുന്നവരോട് ഇതൊന്നും കണ്ട് സമരപാതയില്‍ പിറകോട്ട് പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.