വാഷിങ്ടണ്‍: അമേരിക്കയുടെ ഭീമന്‍ പടക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് വിമാന വാഹിനിക്കപ്പലില്‍ തീപ്പിടിത്തമുണ്ടായതായി സ്ഥിരീകരിച്ച് അമേരിക്കന്‍ നാവികസേന. അപടകടത്തില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കുകള്‍ സാരമല്ലെന്നും അവര്‍ക്ക് വൈദ്യസഹായം നല്‍കിയെന്നും കമാന്‍ഡ് അറിയിച്ചു.
ഇറാനിലെ സൈനിക നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ചെങ്കടലില്‍ നിലയുറപ്പിച്ച കപ്പലാണ് യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ്. കപ്പലിലെ ലോണ്‍ട്രി മുറിയില്‍ നിന്നാണ് തീ പടര്‍ന്നത്. ഇത് ശത്രുക്കളുടെ ആക്രമണത്താല്‍ ഉണ്ടായതല്ലെന്നും യു.എസ് നേവല്‍ ഫോഴ്‌സസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യാഴാഴ്ച അറിയിച്ചു. സംഭവം കപ്പലിന്റെ പ്രവര്‍ത്തന ശേഷിയെ ബാധിച്ചിട്ടില്ല. നിലവില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാണ്.
യുദ്ധ വിമാനങ്ങള്‍ വിക്ഷേപിക്കുന്നതിനുള്ള കപ്പലിന്റെ പ്രൊപ്പല്‍ഷന്‍ പ്ലാന്റിന് (propulsion plant) കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും വിമാനവാഹിനിക്കപ്പല്‍ ഇപ്പോഴും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്നും കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു. അപ്രതീക്ഷിതമായി ഉണ്ടായ അഗ്‌നിബാധ കപ്പലിന്റെ സുരക്ഷാ ക്രമീകരണങ്ങളിലൂടെ വേഗത്തില്‍ പരിഹരിക്കപ്പെട്ടായും യു.എസ് നാവികസേന അറിയിച്ചു.
അതേസമയം എന്താണ് അപകടത്തിന് കാരണമായതെന്നോ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.