ന്യൂഡല്‍ഹി: രൂപയുടെ വിനിമയ മൂല്യത്തില്‍ റെക്കോഡ് ഇടിവ്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ 77.42 ആണ് ഡോളറിന് എതിരെയുള്ള രൂപയുടെ മൂല്യം.
വിദേശ വിപണികളില്‍ അമേരിക്കന്‍ കറന്‍സി ശക്തിയാര്‍ജിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചതും രൂപയുടെ മൂല്യത്തെ ബാധിച്ചു. ഇതോടെ സെന്‍സെക്‌സ് 550 പോയിന്റോളം ഇടിഞ്ഞു. 17.7 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുള്ളത്.
77 രൂപ 42 പൈസക്കാണ് ഡോളറിന്റെ ഇടപാടുകള്‍ വിനിമയ വിപണിയില്‍ നടക്കുന്നത്. മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 76.9812 എന്ന റെക്കോര്‍ഡിനെ ഇതോടെ മറികടന്നു. ഡോളറിന്റെ കരുതല്‍ ശേഖരത്തിലും ഇതു മൂലം കുറവുണ്ടായി. കരുതല്‍ ശേഖരം 600 ബില്യണ്‍ ഡോളറിനു താഴെയെത്തി. കഴിഞ്ഞ വര്‍ഷം ജൂണിനു ശേഷം കരുതല്‍ ശേഖരം ഇത്രയും കുറയുന്നത് ആദ്യമായാണ്.
വര്‍ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മി, ആഗോള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടം എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രശനങ്ങളും കറന്‍സിയെ ബാധിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുപോലും രൂപയുടെ മൂല്യത്തകര്‍ച്ച തടയാനായില്ല.
റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷം, എണ്ണ വിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.