അംഗ പരിമിതിയുള്ള കുട്ടിയുടെ യാത്ര തടഞ്ഞു; ഇന്‍ഡിഗോ വിമാനക്കമ്പനിയോട് റിപ്പോര്‍ട്ട് തേടി ഡിജിസിഎ

അംഗ പരിമിതിയുള്ള കുട്ടിയുടെ യാത്ര തടഞ്ഞു; ഇന്‍ഡിഗോ വിമാനക്കമ്പനിയോട് റിപ്പോര്‍ട്ട് തേടി ഡിജിസിഎ

റാഞ്ചി: ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപണത്തില്‍ ഇടപെട്ട് ഡിജിസിഎ. റാഞ്ചി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് യാത്ര നിഷേധിച്ചത്. യാത്രക്കാരുടെ സുരക്ഷ ചൂണ്ടിക്കാട്ടി ഭിന്നശേഷിയുള്ള കുട്ടിയെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് പരാതി. സംഭവത്തില്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്‍ഡിഗോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മേയ് ഏഴിനാണ് സംഭവം നടന്നത്. മാതാപിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടി പരിഭ്രാന്തിയിലായിരുന്നു എന്നും ശാന്തമാക്കാന്‍ വിമാനം പുറപ്പെടുന്ന നിമിഷം വരെ കാത്തിരുന്നുവെന്നുമാണ് ഇന്‍ഡിഗോയുടെ വിശദീകരണം. വിഷയത്തില്‍ ഡിജിസിഎ ഇന്‍ഡിഗോയോട് റിപ്പോര്‍ട്ട് തേടി. മനീഷ ഗുപ്ത എന്ന യാത്രക്കാരിയാണ് ഫെയ്‌സ്ബുക്കില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഈ ദൃശ്യങ്ങള്‍ വൈറലായതോടെ വിവിധ മാധ്യമങ്ങള്‍ ഏറ്റെടുത്തു.

യാത്രക്കാര്‍ കുട്ടിക്കു വേണ്ടി വാദിച്ചെങ്കിലും എയര്‍ലൈന്‍സ് അധികൃതര്‍ കുട്ടിയെ വിമാനത്തില്‍ കയറ്റാന്‍ അനുവദിച്ചില്ല. കുട്ടിയെ ശാന്തമാക്കാന്‍ പറ്റാത്തതിനാലാണ് വിമാനത്തില്‍ യാത്ര തുടരാന്‍ അനുവദിക്കാതിരുന്നതെന്നാണ് ഇന്‍ഡിഗോയുടെ നിലപാട്. കുട്ടിയെയും കുടുംബത്തെയും സമീപത്തെ ഹോട്ടലിലേക്ക് മാറ്റി തൊട്ടടുത്ത ദിവസം ലക്ഷ്യസ്ഥാനത്ത് എത്തിച്ചെന്നും ഇന്‍ഡിഗോ അധികൃതര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.