കാവല്‍ നിന്നതിനുള്ള 35 കോടി കൊടുക്കാന്‍ കൈയില്‍ കാശില്ല; കൊച്ചി മെട്രോയ്ക്കുള്ള സുരക്ഷ പൊലീസ് പിന്‍വലിച്ചു

കാവല്‍ നിന്നതിനുള്ള 35 കോടി കൊടുക്കാന്‍ കൈയില്‍ കാശില്ല; കൊച്ചി മെട്രോയ്ക്കുള്ള സുരക്ഷ പൊലീസ് പിന്‍വലിച്ചു

കൊച്ചി: നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കുതിക്കുന്ന കൊച്ചി മെട്രോയ്ക്ക് തിരിച്ചടി നല്‍കി കേരള പൊലീസും. മെട്രോയുടെ തുടക്കം മുതല്‍ സുരക്ഷ ചുമതല വഹിച്ചിരുന്ന പൊലീസുകാരെ പിന്‍വലിച്ചു. നാലു വര്‍ഷത്തെ സുരക്ഷ ചുമതല നിര്‍വഹിച്ച വകയില്‍ 35 കോടിയോളം രൂപ മെട്രോ അധികൃതര്‍ നല്‍കാനുണ്ട്. ഈ തുക ലഭിച്ചശേഷം സുരക്ഷയുടെ കാര്യം നോക്കാമെന്ന നിലപാടിലാണ് പൊലീസ്.

നിലവില്‍ 80 പൊലീസുകാരെയാണ് മെട്രോയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. പൊലീസിന് നല്‍കാനുള്ള പണം മെട്രോയുടെ പക്കലില്ലെന്നാണ് മെട്രോ റെയില്‍ എംഡി ലോക്‌നാഥ് ബെഹ്‌റ പറയുന്നത്. മെട്രോ ലാഭത്തിലാകുന്ന സമയത്ത് പണം നല്‍കാമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. ലോക്നാഥ് ബെഹ്‌റ പൊലീസ് മേധാവിയായിരുന്ന സമയത്താണ് പണം വാങ്ങിയുള്ള സുരക്ഷ കരാര്‍ ഉണ്ടാക്കിയത്.

അടുത്ത കാലത്തൊന്നും ലാഭത്തിലെത്താന്‍ കൊച്ചി മെട്രോയ്ക്ക് സാധിക്കില്ലെന്നതാണ് വസ്തുത. വിദേശ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പയുടെ പലിശ ഈ വര്‍ഷം അവസാനം മുതല്‍ അടച്ചു തുടങ്ങണം. ഇതോടെ പ്രതിസന്ധി വര്‍ധിക്കും. നിലവില്‍ പ്രതിദിനം ഒരു കോടി രൂപയാണ് നഷ്ടം. 2017 മുതല്‍ 2021 വരെയുള്ള കണക്കനുസരിച്ച് ഇതുവരെയുള്ള നഷ്ടം 1092 കോടിയാണ്. വരും വര്‍ഷങ്ങളില്‍ ഇതു വര്‍ധിക്കാനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.