'നിരുപാധികം മാപ്പ് പറയണം'; പി.സി ജോര്‍ജിന് ജമാ അത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്

'നിരുപാധികം മാപ്പ് പറയണം'; പി.സി ജോര്‍ജിന് ജമാ അത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്

കോഴിക്കോട്: തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ പി.സി ജോര്‍ജിന് ജമാ അത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്. സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്. ജമാ അത്തെ ഇസ്ലാമിയുടെ കേരള ഘടകമാണ് അഡ്വ.അമീന്‍ ഹസന്‍ മുഖേന നോട്ടീസ് അയച്ചിരിക്കുന്നത്.

ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മത സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജമാ അത്തെ ഇസ്ലാമിയെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമമാണെന്ന് നോട്ടീസില്‍ പറയുന്നു. പ്രസ്താവന പിന്‍വലിച്ചു നിരുപാധികം മാപ്പ് പറയണമെന്നും അപകീര്‍ത്തിക്ക് അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ ജമാ അത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന തരത്തില്‍ പി.സി ജോര്‍ജ് പരാമര്‍ശം നടത്തിയെന്നാണ് പ്രധാന ആരോപണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.