വിളംബര വാതില്‍ തുറന്നു, ഇന്ന് തൃശൂര്‍ പൂരം

വിളംബര വാതില്‍ തുറന്നു, ഇന്ന് തൃശൂര്‍ പൂരം

തൃശൂര്‍: വിളംബര വാതില്‍ തുറന്ന് പൂരാവേശത്തിലേക്ക് കടന്ന് ശക്തന്റെ തട്ടകം. രാവിലെ അഞ്ച് മണിയോടെ കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു.

ഏഴരയോടെ ശാസ്താവ് തെക്കേ നടവഴി വടക്കുനാഥ സന്നിധിയിലെത്തിയതോടെ പൂരത്തിന്റെ ചടങ്ങുകള്‍ക്കും തുടക്കമായി. ഘടക പൂരങ്ങള്‍ ഓരോന്നായി ഇനി വടക്കുനാഥ സന്നിയിലേക്കെത്തും. 12 മണി വരെയാണ് ഘടക പൂരങ്ങളുടെ വരവ്.

പനമുക്കംമ്പള്ളിയും, ചെബൂക്കാവും, കാരമുക്കും, ലാലൂരും, ചൂരക്കോട്ട് കാവും, അയ്യന്തോളും ഏറ്റവും ഒടുവില്‍ നെയ്തലക്കാവും വടക്കുനാഥ സന്നിധിയിലെത്തും. പതിനൊന്നരയോടെ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കും. രണ്ട് മണിയ്ക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം. നാലരയോടെ തിരുവമ്പാടിയും പാറമേക്കാവും തെക്കോട്ടിറങ്ങും. അഞ്ച് മണിയ്ക്കാണ് ചരിത്ര പ്രസിദ്ധമായ കുടമാറ്റം.

ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്ലാതെ വിപുലമായാണ് പൂരം ചടങ്ങുകള്‍. കാഴ്ചക്കാരുടെ എണ്ണം കൂടുമെന്ന വിലയിരുത്തലില്‍ നഗരത്തില്‍ നാലായിരം പൊലീസുകാരെ വിന്യസിച്ച്‌ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഇക്കുറി തൃശൂര്‍ പൂരത്തിന് വിപുലമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ പറഞ്ഞു. നാലായിരം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. നഗരം മുഴുവനും ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയതായും കമ്മീഷണര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.