വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച മൂന്നു പാനീയങ്ങള്‍

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച മൂന്നു പാനീയങ്ങള്‍

ഭക്ഷണം നിയന്ത്രിച്ചിട്ടും എത്രയൊക്കെ വ്യായാമം ചെയ്തിട്ടും വയറ് കുറയുന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്. വയറ് ചാടാന്‍ പ്രധാന കാരണം ഭക്ഷണം മാത്രമല്ല. നിങ്ങളുടെ ചില ശീലങ്ങള്‍ വയര്‍ ചാടാന്‍ കാരണമാകാറുണ്ട്. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്‌ഡോമിനല്‍ ഒബിസിറ്റി അഥവാ സെന്‍ട്രല്‍ ഒബിസിറ്റി എന്ന് പറയുന്നത്.

വയറിലെ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് പാനീയങ്ങളെ കുറിച്ചറിയാം...

ഗ്രീന്‍ ടീ...

പോളിഫെനോള്‍സ് എന്നറിയപ്പെടുന്ന ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ഗ്രീന്‍ ടീ. പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് വിസറല്‍ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കാറ്റെച്ചിന്‍സ് അടങ്ങിയ ഗ്രീന്‍ ടീ ശരീരഭാരവും ശരീരത്തിലെ കൊഴുപ്പും ഗണ്യമായി കുറയ്ക്കുന്നുതായി ജേര്‍ണല്‍ ഓഫ് ഫങ്ഷണല്‍ ഫുഡ്സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കരിക്കിന്‍ വെള്ളം...

സ്വാഭാവിക എന്‍സൈമുകള്‍, പൊട്ടാസ്യം, പ്രോട്ടീനുകള്‍, നാരുകള്‍ എന്നിവ കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കുട്ടികള്‍ മുതല്‍ യുവാക്കളും മുതിര്‍ന്നവരും വരെ ഈ പാനീയം നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ്.

കാപ്പി...

പ്രതിദിനം കാപ്പി കഴിക്കുന്നത് വിസറല്‍ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനം പറയുന്നു. ന്യൂട്രിയന്റ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. കാപ്പി വളരെ കുറഞ്ഞ കലോറി പാനീയമാണ്. 1 കപ്പ് (240 മില്ലി) കോഫിയില്‍ രണ്ട് കലോറി മാത്രമേ അടങ്ങിയിട്ടുള്ളു.

കൂടാതെ വിശപ്പ് കുറയ്ക്കാനും കഫീന്‍ സഹായിക്കും. ഭക്ഷണത്തിന്റെ പോഷക ഘടന, ഹോര്‍മോണുകള്‍, പ്രവര്‍ത്തന നിലകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ഘടകങ്ങളാല്‍ വിശപ്പ് നിയന്ത്രിക്കപ്പെടുന്നു. കഫീന്‍ അടങ്ങിയ കാപ്പി കുടിക്കുന്നത് വിശപ്പ് ഹോര്‍മോണായ ഗ്രെലിന്റെ അളവ് കുറയ്ക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.