സിംല: ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ പരിപാടിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡ് പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ദ്രാവിഡ് മറ്റ് പ്രമുഖര്‍ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഹിമാചല്‍പ്രദേശിലെ ബിജെപി നേതൃത്വമാണ് അറിയിച്ചത്. എന്നാല്‍ ഈ വാര്‍ത്ത മുന്‍ ഇന്ത്യന്‍ താരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കര്‍ണാടക സ്വദേശിയാണെങ്കിലും ക്രിക്കറ്ററെ നിലയില്‍ ദ്രാവിഡ് രാജ്യം മുഴുവന്‍ ആരാധകരുണ്ട്. ഇതു മുതലെടുക്കുകയാണ് ബിജെപി ലക്ഷ്യം.
ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നടക്കുന്ന യുവമോര്‍ച്ച ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയിലാണ് രാഹുല്‍ പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്. മെയ് 12 മുതല്‍ 15 വരെയാണ് സമിതി നടക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയടക്കം മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ പങ്കെടുക്കുമെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യമന്ത്രി ജയ് റാം താക്കൂറും പരിപാടിയില്‍ പങ്കെടുക്കും.
ഈ വര്‍ഷം അവസാനത്തോടെ അസംബ്ലി തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. 2017 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 44 സീറ്റുകളിലാണ് വിജയിച്ചത്. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിന് 21 സീറ്റുകളാണ് നേടാനായത്. മറ്റുള്ളവര്‍ മൂന്ന് സീറ്റുകളും നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.