2022ലെ ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം ടി. പത്മനാഭന്

2022ലെ ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം ടി. പത്മനാഭന്

തൃശൂര്‍: 2022ലെ ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം ടി. പദ്മനാഭന്. മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാഡമിയാണ് പുരസ്‌കാരം നല്‍കുന്നത്.

ഡോ. എം.എം ബഷീര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രഭാവര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ജൂറി ഏകകണ്ഠമായാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. ഒ.എന്‍.വി ജയന്തി ദിനമായ മെയ് 27ന് തിരുവനന്തപുരത്തു വച്ച് പുരസ്‌കാരം സമര്‍പ്പിക്കും.

മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യ രംഗത്തേയ്ക്ക് ഉയര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കു വഹിച്ച സര്‍ഗധനനായ കഥാകാരനാണ് ടി പദ്മനാഭന്‍ എന്ന് ജൂറി വിലയിരുത്തി. ഗൗരി, പ്രകാശം പരത്തുന്ന പെണ്‍കുട്ടി, മഖന്‍ സിങിന്റെ മരണം, മരയ തുടങ്ങിയ കഥകളിലൂടെ അതുവരെ അനുഭവിക്കാത്ത അനുഭൂതിയിലേക്ക് ടി പദ്മനാഭന്‍ അനുവാചക മനസുകളെ ഉയര്‍ത്തിയതായും ജൂറി അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.