ന്യൂഡല്‍ഹി: കുത്തബ് മിനാറിന്റെയും ഡല്‍ഹിയിലെ പ്രധാനപ്പെട്ട റോഡുകളുടെയും പേരു മാറ്റണമെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടനകള്‍. കുത്തബ് മിനാറിന്റെ പേര് 'വിഷ്ണു സ്തംഭ്' എന്നാക്കണമെന്നാണ് പ്രധാന ആവശ്യം.
ചൊവ്വാഴ്ച സംയുക്ത ഹിന്ദു മുന്നണി, രാഷ്ട്രവാദി ശിവസേന സംഘടനകളുടെ നേതൃത്വത്തില്‍ കുത്തബ് മിനാറിന് സമീപം ഈ ആവശ്യം ഉന്നയിച്ച് പ്രതിഷേധം നടന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത 44 പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കുത്തബ് മിനാറിന്റെ അകത്തുള്ള പള്ളി ക്ഷേത്രമാക്കണമെന്നും ഹനുമാന്‍ ചലിസ അനുവദിക്കണമെന്നുമാണ് സംഘടനകളുടെ ആവശ്യം. ഇതോടെ സ്മാരകത്തിന് സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ മാസം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് കുത്തബ് മിനാര്‍ കോംപ്ലക്സിനുള്ളിലെ രണ്ട് ഗണേശ വിഗ്രങ്ങള്‍ തുടര്‍ ഉത്തരവുണ്ടാകുന്നതുവരെ മാറ്റരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
ഡല്‍ഹിയിലെ ചില റോഡുകളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി എത്തിയത് ബിജെപിയാണ്. അക്ബര്‍ റോഡ്, ഹുമയൂണ്‍ റോഡ്, തുഗ്ലക് റോഡ്, ഔറംഗസേബ് ലെയിന്‍, ഷാജഹാന്‍ റോഡ് എന്നിവയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് അപേക്ഷ നല്‍കിയിരിക്കുകയാണ് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അദേശ് ഗുപ്ത.
തുഗ്ലക് റോഡിന്റെ പേര് ഗുരു ഗോബിന്ദ് സിങ് മാര്‍ഗ് എന്നും അക്ബര്‍ റോഡിന്റെ പേര് മഹാറാണ പ്രതാപ് റോഡ് എന്നും ഔറംഗസേബ് ലെയിന്റെ പേര് അബ്ദുല്‍ കലാം റോഡ് എന്നും ഹുമയൂണ്‍ റോഡിന്റെ പേര് മഹര്‍ഷി വാക്മീകി റോഡ് എന്നും ഷാജഹാന്‍ റോഡിന്റെ പേര് അന്തരിച്ച മുന്‍ സംയുക്ത സേനാ മേധാവി ബിബിന്‍ റാവത്തിന്റെ പേരിലേക്കും മാറ്റണം എന്നാണ് ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.