ദിയുവിലെ ഭരണവും കോണ്‍ഗ്രസിന് നഷ്ടം; ഏഴ് കൗണ്‍സിലര്‍മാര്‍ ഒറ്റയടിക്ക് ബിജെപിയില്‍ ചേര്‍ന്നു

ദിയുവിലെ ഭരണവും കോണ്‍ഗ്രസിന് നഷ്ടം; ഏഴ് കൗണ്‍സിലര്‍മാര്‍ ഒറ്റയടിക്ക് ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: കേന്ദ്ര ഭരണ പ്രദേശമായ ദിയുവില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നേരം ഇരുട്ടി വെളുത്തപ്പോള്‍ ബിജെപിയിലേക്ക് ചാടി. ഇതോടെ 15 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. 13 അംഗ കൗണ്‍സിലില്‍ വെറും മൂന്ന് അംഗങ്ങള്‍ മാത്രമായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന് ഒന്‍പതും.

ഏഴു പേര്‍ കൂറുമാറിയതോടെ കോണ്‍ഗ്രസില്‍ അവശേഷിക്കുന്നത് വെറും രണ്ടുപേര്‍ മാത്രമാണ്. അടുത്തയാഴ്ച്ച ബിജെപി ഭരണം ഏറ്റെടുക്കും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന പ്രഫുല്‍ ഖോഡ പട്ടേലാണ് ദിയുവിലെ അഡ്മിനിസട്രേറ്റര്‍. പ്രഫുല്‍ പട്ടേല്‍ എത്തി ദിവസങ്ങള്‍ക്കകമാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് ചുവടു മാറിയെന്നതും ശ്രദ്ധേയമാണ്.

അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൗണ്‍സിലര്‍മാരുടെ കൂട്ട രാജി. ഹിതേഷ് സോളങ്കിയും സഹോദരന്‍ ജിതേന്ദ്ര സോളങ്കിയും മാത്രമാണ് നിലവില്‍ കോണ്‍ഗ്രസില്‍ ഉള്ളത്. 2007 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ദിയുവില്‍ വിജയിച്ച കോണ്‍ഗ്രസ് പിന്നീട് 2012 ലും 2017 ലും വിജയം ഉറപ്പിച്ചിരുന്നു. ഗുജറാത്ത് തീരത്താണ് ഈ കേന്ദ്രഭരണപ്രദേശം. ടൂറിസമാണ് ഇവിടുത്തെ പ്രധാന വരുമാന മാര്‍ഗം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.