ശ്രീലങ്കയ്ക്ക് സഹായം തുടരും; ഈ വര്‍ഷം ഇതുവരെ ഇന്ത്യ നല്‍കിയത് 27,000 കോടി രൂപയുടെ സഹായം

ശ്രീലങ്കയ്ക്ക് സഹായം തുടരും; ഈ വര്‍ഷം ഇതുവരെ ഇന്ത്യ നല്‍കിയത് 27,000 കോടി രൂപയുടെ സഹായം

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ഇന്ത്യ. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ലങ്കയ്ക്ക് താങ്ങാകുമെന്നാണ് ഇന്ത്യയുടെ ഉറപ്പ്. 26,000 കോടിയുടെ സഹായം ഇതുവരെ ലങ്കയ്ക്ക് നല്‍കി.

സാമ്പത്തിക സഹായവും ഭക്ഷണവും മരുന്നും തുടര്‍ന്നും എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ഥാനമൊഴിഞ്ഞിട്ടും പ്രധാനമന്ത്രിയോടുള്ള കലിയടങ്ങാതെ ജനക്കൂട്ടം മഹിന്ദ രാജപക്സെയുടെ ഔദ്യോഗിക വസതിക്ക് ചുറ്റും തടിച്ചുകൂടുകയാണ്. തുടരെ തുടരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞ സമരക്കാര്‍ ഏത് നിമിഷവും വസതിക്ക് ഉള്ളില്‍ കടക്കുമെന്ന അവസ്ഥ വന്നതോടെ സൈന്യം വീട് വളഞ്ഞു.

വസതിക്ക് ഉള്ളില്‍ നിന്ന് സമരക്കാര്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടായി. പുലര്‍ച്ചെ കനത്ത സൈനിക കാവലില്‍ മഹിന്ദ രാജപക്‌സെയെ രഹസ്യ താവളത്തിലേക്ക് മാറ്റി. ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ മഹിന്ദ രാജപക്‌സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി. രാജപക്‌സെ കുടുംബത്തിന്റെ തറവാട് വീടും നിരവധി വസ്തുവകകളും രാത്രി സമരക്കാര്‍ കത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.