ക്വീന്‍സ്‌ലാന്‍ഡ്: ഓസ്‌ട്രേലിയയുടെ വടക്ക്കിഴക്കന്‍ സംസ്ഥാനമായ ക്വീന്‍സ്‌ലാന്‍ഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. മൗണ്ട് ഒസ്സ സ്വദേശിനിയായ 31 വയസുള്ള കാലെന്‍ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന 50 വയസുള്ള മൗണ്ട് ചാള്‍ട്ടണ്‍ എന്ന ആളെ തലയ്ക്ക് ക്ഷതം സംഭവിച്ച നിലയിലും 30 വയസുള്ള മൗണ്ട് പെലിയോണ്‍ എന്ന സ്ത്രീയെ ബോധരഹിതമായ അവസ്ഥയിലും മക്കെയ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലെന്‍ ആണ് വാഹനം ഒടിച്ചിരുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് മക്കെയയുടെ വടക്ക് ഭാഗത്തുള്ള മൗണ്ട് ഒസയിലാണ് അപകടം. കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ റോഡിലൂടെ വാഹനം മുന്നോട്ട് പോകുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. റോഡില്‍ നിന്ന് തെന്നിമാറിയ വാഹനം വെള്ളക്കെട്ടിലൂടെ നിയന്ത്രണം തെറ്റി അതിവേഗം ഒഴുകിപ്പോയി. സംഭവം അറിഞ്ഞെത്തിയ രക്ഷാസേന മൂന്ന് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് വാഹനം കണ്ടെത്തി ആളുകളെ പുറത്തെടുത്തത്. ശക്തമായ ഒഴുക്ക് കാരണം വാഹനം കരയ്‌ക്കെത്തിക്കാനായില്ല.
അപകടത്തില്‍ ക്വീന്‍സ്‌ലാന്‍ഡ് പ്രീമിയര്‍ അന്ന സ്റ്റാസിയ ദുഖം രേഖപ്പെടുത്തി. തിങ്കളാഴ്ച്ചയും ഇവിടെ 20 വയസുള്ള യുവാവ് അപകടപ്പെട്ടിരിന്നു. മഴ ശക്തമായതിനാല്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യങ്ങളില്‍ നിന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അന്ന സ്റ്റാസിയ പറഞ്ഞു.
കനത്ത മഴയെ തുടര്‍ന്ന് വടക്കന്‍ ക്വീന്‍സ്ലാന്‍ഡിലെ നദികളും തോടുകളും നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. 300 ഓളം റോഡുകള്‍ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വീടുകളിലും വാഹനങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.
ആറു മണിക്കൂറിനുള്ളില്‍ 200 മില്ലിമീറ്റര്‍ വരെ മഴ ശക്തമായിരിക്കുമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി സീനിയര്‍ ഫോര്‍കാസ്റ്റര്‍ ലോറ ബോക്കല്‍ പറഞ്ഞു. തെക്ക്-കിഴക്ക്, സണ്‍ഷൈന്‍ കോസ്റ്റിലും വടക്കന്‍ ബ്രിസ്‌ബേനിലും കനത്ത മഴയാണ്. മാപ്പിള്‍ട്ടണില്‍ 135 മില്ലീമീറ്ററും മാലെനിയില്‍ 113 മില്ലീമീറ്ററും മഴ പെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.