കൊച്ചി: സമ്മാനം നല്‍കാനായി വിളിച്ചു വരുത്തിയ പെണ്‍കുട്ടിയെ പൊതു വേദിയില്‍ അപമാനിച്ച മുസ്ലീം സമസ്ത നേതാവിനെതിരേ പ്രതിപക്ഷ നേതാവ് രംഗത്ത്. ഇത്തരം സ്ത്രീ വിരുദ്ധരോട് കോണ്‍ഗ്രസിന് ഒരു യോജിപ്പും ഇല്ലെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി. വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ ഈ വിഷയത്തില്‍ മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സതീശന്‍. സമസ്തയുടെ സ്ത്രീവിരുദ്ധ നിലപാടിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
അതേസമയം, സംഭവത്തില്‍ സിപിഎമ്മും ഡിവൈഎഫ്ഐയും ഉള്‍പ്പെടെയുള്ള യുവജന സംഘടനകള്‍ ഇതുവരെ ഒരു പ്രതികരണം പോലും നടത്താതിരുന്നതിനെതിരേ വലിയ തോതില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ക്രിസ്ത്യന്‍-ഹിന്ദു സമുദായങ്ങളിലെ വിഷയങ്ങളില്‍ മാത്രം അഭിപ്രായം പറഞ്ഞ് അപമാനിക്കാന്‍ മാത്രമാണ് ഡിവൈഎഫ്ഐയ്ക്കും യൂത്ത് കോണ്‍ഗ്രസിനും താല്‍പര്യമെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.
ക്രൈസ്ത പുരോഹിതനെതിരേ കൊച്ചിയില്‍ മുസ്ലീം സ്‌കൂളിലെ കുട്ടികളെ കൊണ്ട് സമരം നടത്തിച്ച ജമാഅത്തെ ഇസ്ലാമിക്കെതിരേയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. അന്ന് ക്രൈസ്ത സ്ത്രീകള്‍ക്കു വേണ്ടി സമരം ചെയ്തവര്‍ സ്വന്തം സമുദായത്തില്‍ സ്ത്രീ വിരുദ്ധത വന്നപ്പോള്‍ പ്രതികരിക്കാത്തത് എന്താണെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു.
സമസ്ത എന്ന മുസ്ലീം സംഘടനയുടെ വേദിയിലായിരുന്നു കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് അപമാനം നേരിടേണ്ടി വന്നത്. ഇ.കെ സമസ്ത നേതാവ് അബ്ദുല്ല മുസ്ലിയാര്‍ പ്രതികരിച്ച വീഡിയോ പുറത്തു വന്നത്. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്.
പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ സമസ്ത നേതാവ് കുപിതനായി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പെണ്‍കുട്ടിയെ അപമാനിച്ചതിനെതിരേ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ദേശീയ മാധ്യമങ്ങളിലും ഈ സംഭവം വലിയ തോതില്‍ വാര്‍ത്തയായിരുന്നു. മുസ്ലീം നേതാവിന്റെ സ്ത്രീവിരുദ്ധതയെ പിന്തുണച്ച് മുസ്ലീം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫ് നിലപാടിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.