കുട്ടികളെ രക്ഷിതാക്കളില്‍ നിന്നു നേരിട്ട് ദത്തെടുക്കുന്നത് കുറ്റകരമല്ല: കര്‍ണാടക ഹൈക്കോടതി

കുട്ടികളെ രക്ഷിതാക്കളില്‍ നിന്നു നേരിട്ട് ദത്തെടുക്കുന്നത് കുറ്റകരമല്ല: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു : ഉപക്ഷിക്കപ്പെട്ടവരോ അനാഥരോ അല്ലാത്ത കുട്ടികളെ രക്ഷിതാക്കളില്‍ നിന്നു നേരിട്ട് ദത്തെടുക്കുന്നതു കുറ്റകരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി.

ദത്തു നല്‍കിയവരും സ്വീകരിച്ചവരുമായ ദമ്പതികള്‍ക്കെതിരെ ബാലാവകാശ നിയമ ലംഘന വകുപ്പുകള്‍ ചുമത്തി മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. യഥാര്‍ഥ രക്ഷിതാക്കളോ, ദത്തെടുത്ത ദമ്പതികളോ കുട്ടിയെ ഉപേക്ഷിച്ചതായി കുറ്റപത്രത്തില്‍ പരാമര്‍ശമില്ലാത്തിടത്തോളം കേസ് നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് ഹേമന്ദ് ചന്ദനഗൗഡര്‍ വിലയിരുത്തി.

കൊപ്പാള്‍ സ്വദേശികളായ ദമ്പതികള്‍ ഇരട്ടക്കുട്ടികളില്‍ ഒരാളെ മറ്റൊരു ദമ്പതികള്‍ക്ക് 2018 ല്‍ നേരിട്ടു ദത്തു നല്‍കിയതുമായി ബന്ധപ്പെട്ട കേസാണിത്. നടപടികള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള കേസില്‍ മജിസ്ട്രേട്ട് കോടതി സമന്‍സ് അയച്ചതിനെത്തുടര്‍ന്നാണ് ഇരുകക്ഷികളും ഹൈക്കോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.