യുഎഇ ഇന്ത്യ സാമ്പത്തിക സഹകരണ കരാ‍ർ യുഎഇയില്‍ നിന്നുളള ഉന്നതതലസംഘം ഇന്ത്യയില്‍ സന്ദ‍ർശനം തുടരുന്നു

യുഎഇ ഇന്ത്യ സാമ്പത്തിക സഹകരണ കരാ‍ർ യുഎഇയില്‍ നിന്നുളള ഉന്നതതലസംഘം ഇന്ത്യയില്‍ സന്ദ‍ർശനം തുടരുന്നു

യുഎഇ: യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുളള ബിന്‍ തൗഖ് അല്‍ മറിയുടെ നേതൃത്വത്തിലുളള സംഘം ഇന്ത്യയിലെത്തി. ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവച്ച സാമ്പത്തിക സഹകരണ കരാർ മെയ് ഒന്നിന് നിലവില്‍ വന്ന സാഹചര്യത്തിലാണ് 80 അംഗ ഉന്നതതല സംഘത്തിന്‍റെ സന്ദർശനം. യുഎഇ അംബാസിഡർ ഡോ അഹമ്മദ് അല്‍ ബന്നയും സംഘത്തിലുണ്ട്. 

2021 അവസാനത്തോടെ എണ്ണ ഇതര വ്യാപാരം 45 ബില്ല്യണ്‍ ഡോളറില്‍ നിന്ന് അടുത്ത അഞ്ച് വർഷത്തിനുളളില്‍ 100 ബില്ല്യണ്‍ ഡോളറായി ഉയർത്താനും പുതിയ കരാർ ലക്ഷ്യമിടുന്നു. ഇതിനായി കസ്റ്റം നിരക്കുകള്‍ 90 ശതമാനം കുറയ്ക്കുകയാണ് സാമ്പത്തിക സഹകരണ കരാ‍ർ (Cepa).ഫെബ്രുവരി 18 നാണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാർ ഒപ്പുവച്ചത്. 

യുഎഇയുടെ അടുത്ത 50 വർഷത്തെ കർമ്മ പദ്ധതി പ്രൊജക്ട് ഓഫ് ദി 50 യുടെ ഭാഗമായാണ് സെപ ആരംഭിച്ചത്. ഇതിനായി ആദ്യം ഇന്ത്യയെ തിരഞ്ഞെടുത്തുവെന്നുളളത് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തിന് അടിവരയിടുന്നു. 

യുഎഇയും ഇന്ത്യയും തമ്മിലുളള ഉഭയകക്ഷി വ്യാപാരം ഉയർത്തുന്നതിന് സെപ സഹായകരമാകുമെന്ന് ഔദ്യോഗിക വാർത്താ ഏജന്‍സിയായ വാമിന് നല്‍കിയ അഭിമുഖത്തില്‍ അബ്ദുളള ബിന്‍ തൗഖ് അല്‍ മറി പറഞ്ഞു. 

യുഎഇയുടെ ജിഡിപിയില്‍ 1.7 ശതമാനം വർദ്ധനവ് ഉണ്ടാക്കും. അതായത് 9 ബില്ല്യണ്‍ ഡോളറിന്‍റെ വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയിലെത്തിയ ഉന്നത തല സംഘം സാമ്പത്തിക സഹകരണമേഖലയിലെ വിദഗ്ധരുമായി കൂടികാഴ്ച നടത്തും. മുംബൈയില്‍ നടക്കുന്ന യുഎഇ-ഇന്ത്യ ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് ഉച്ചകോടിയിലും സംഘം പങ്കെടുക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.