ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ യുവതിയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വണ്ടാനം മെഡിക്കല്‍ കോളജ് സിപിഒ റെനീസാണ് കസ്റ്റഡിയിലായത്. റെനീസിന്റെ ഭാര്യ നെജ്ല മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പീഡനം മൂലം നെജ്‌ല മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
സംഭവത്തില്‍ ഭര്‍ത്താവ് റെനീസിനെതിരെ പൊലിസ് കേസെടുത്തിരുന്നു. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. റെനീസ് ഭാര്യ നെജ്‌ലയെ പീഡിപ്പിച്ചിരുന്നതായി ബോധ്യപ്പെട്ടെന്നും ഇതിന് ആധാരമായ ഡിജിറ്റല്‍ തെളിവുകളടക്കം ലഭിച്ചതായും പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ പൊലീസ് കസ്റ്റഡിയിലാണ് റെനീസ്.
റെനീസിന്റെ നിരന്തര മാനസിക ശാരിരീക പീഡനങ്ങളില്‍മനം നൊന്താണ് നെജ്ല ആത്മഹത്യ ചെയ്തതെന്ന് സഹോദരി നഫ്‌ല പറഞ്ഞു. വിട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും നെജ്ല ഒരു ഡയറിയില്‍ എഴുതാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് കാണുന്നില്ലെന്നും റെനീസ് എടുത്ത് മാറ്റിയിട്ടുണ്ടാകുമെന്നും നഫ്‌ല പറഞ്ഞു. നജ്‌ല, മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല എന്നിവരുടെ മൃതദേഹങ്ങള്‍ വൈകിട്ട് കോട്ടപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.