തൃക്കാക്കരയില്‍ സ്ഥാനാര്‍ഥികള്‍ 19, ജോ ജോസഫിന് അപരന്‍; പ്രചാരണം കടുപ്പിച്ച് മുന്നണികള്‍

തൃക്കാക്കരയില്‍ സ്ഥാനാര്‍ഥികള്‍ 19, ജോ ജോസഫിന് അപരന്‍; പ്രചാരണം കടുപ്പിച്ച് മുന്നണികള്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. ആകെ 19 സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചത്. ആകെ 29 സെറ്റ് പത്രികകളാണ് വരണാധികാരിക്കു മുന്നില്‍ എത്തിയത്. മത്സരാര്‍ത്ഥികളുടെ എണ്ണം 19 ആണെങ്കിലും പലരും ഒന്നിലേറെ സെറ്റ് പത്രിക നല്‍കിയതാണ് ഇതിന് കാരണം.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് അപര ഭീഷണി ഉയര്‍ന്നിട്ടുണ്ട്. ചങ്ങനാശേരി സ്വദേശി ജോമോന്‍ ജോസഫാണ് അപരന്‍. യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് അപര ഭീഷണി ഇല്ല. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ജോമോന്‍ ജോസഫ് മത്സരിക്കുന്നത്. സ്ഥാനാര്‍ഥിത്വത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് ജോമോന്റെ അവകാശവാദം.

മേയ് 12നാണ് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് 16 ആണ്. മേയ് 31 നാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. പി.ടി തോമസ് മരിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.