കുട്ടികളുടെ വായനോത്സവം തുടങ്ങി

കുട്ടികളുടെ വായനോത്സവം തുടങ്ങി

ഷാർജ: കുട്ടികളുടെ വായനോത്സവം യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ബിന്‍മുഹമ്മദ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാ‍ർജ എക്സ്പോ സെന്‍ററില്‍ സർഗ്ഗാത്മകത സൃഷ്ടിക്കുകയെന്ന ആപ്തവാക്യത്തിലാണ് 12 ദിവസം നീണ്ടുനില്‍ക്കുന്ന 13 മത് വായനോത്സവം നടക്കുന്നത്. സഹിഷ്ണുതാമന്ത്രി ഷെയ്ഖ് നഹ്യാന്‍ബിന്‍മുബാറക് അല്‍നഹ്യാന്‍, ഷാ‍ർജ കൊട്ടാരത്തിലെ മേധാവി ഷെയ്ഖ് സാലെം ബിന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ സാലെം അല്‍ഖാസിമി, സാമൂഹിക വികസനവിഭാഗം ഡയറക്ടർ ഷെയ്ഖ് സുല‍്‍ത്താന്‍ ബിന്‍ അബ്ദുളള ബിന്‍സാലെം അല്‍ഖാസിമി, ഉയർന്ന ഉദ്യോഗസ്ഥർ, എഴുത്തുകാർ, മാധ്യമപ്രതിനിധികള്‍തുടങ്ങിയവരും സുല്‍ത്താനെ അനുഗമിച്ചു.

കുട്ടികളുടെ കലാപരിപാടികള്‍ വീക്ഷിച്ച ശേഷം ഭരണാധികാരി വായനോത്സവത്തിലെ ഓരോ പവലിയനും സന്ദർശിച്ചു. സ്വദേശികളായ മുഹമ്മദ് സമി സെയ്ഖ് അല്‍ഹജും ഫാത്തിമ അഹമ്മദ് ഒബൈദും ഭരണാധികാരിയോട് ഓരോ പവലിയനെ കുറിച്ചും വിശദീകരിച്ചു.
എമിറേറ്റ്സ് ഫൗണ്ടേഷന്‍, ഷാർജ എഡ്യുക്കേഷന്‍കൗണ്‍സില്‍, ഷാ‍ർജ എഡ്യുക്കേഷന്‍അതോറിറ്റി, വിദ്യാഭ്യാസ മന്ത്രാലയം പവലിയനുകളും ഡോ. സുല്‍ത്താന്‍ സന്ദർശിച്ചു.

യുഎഇയില്‍ നിന്നുളള 76 പ്രസാധകർ ഉള്‍പ്പടെ 15 രാജ്യങ്ങളില്‍നിന്നുളള 139 പ്രസാധകരാണ് വായനോത്സവത്തില്‍ പങ്കെടുത്തുന്നത്. ഇന്ത്യ, കുവൈത്ത്, ഖത്തർ, കാനഡ,സൗദി അറേബ്യ,ഇറാഖ് എന്നീ രാജ്യങ്ങളില്‍നിന്നുളളവരും ഭാഗമാകുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.