തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യം ശക്തമാക്കി യൂണിയനുകള്‍.
കെഎസ്‌ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചുമതലയുള്ള ഗതാഗത മന്ത്രി ആ ഉത്തരവാദിത്തം മറന്നെങ്കില്‍ മുഖ്യമന്ത്രി കടമ നിറവേറ്റണമെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. കെഎസ്‌ആടിസിയുടെ അവസാന എംഡി താനാവണമെന്നതാണ് ഇപ്പോഴത്തെ സിഎംഡിയുടെ നിലപാടെന്ന് കെ.മുരളീധരന്‍ എം.പി കുറ്റപ്പെടുത്തി.
മെയ് മാസം 12 ആയിട്ടും പോയ മാസത്തെ ശമ്പളം എന്ന് കിട്ടുമെന്ന് ഒരു ഉറപ്പും കെഎസ്‌ആര്‍ടിസിയിലെ ജീവനക്കാര്‍ക്കില്ല. പണിമുടക്കിയ തൊഴിലാളികളോട് പുറം തിരിഞ്ഞ് നല്‍ക്കുകയാണ് മന്ത്രിയും സര്‍ക്കാരും. ബാങ്ക് വായ്പയ്ക്ക് ഗ്യാരണ്ടി ചോദിച്ചുള്ള കോര്‍പ്പറേഷന്റെ അഭ്യര്‍ത്ഥനയോട് സര്‍ക്കാര്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.
ഇതോടെ പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടന്നിരിക്കുകയാണ് സിഐടിയു ഒഴികെയുള്ള തൊഴിലാളി സംഘടനകകള്‍.
പ്രകടനങ്ങള്‍ വിലക്കിയുള്ള സര്‍ക്കുലര്‍ അവഗണിച്ച് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ സിഎംജിയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.ബിഎംഎസും ഇന്ന് യൂണിറ്റ് കേന്ദ്രങ്ങളില്‍ പ്രതിഷേധിക്കുന്നുണ്ട്.
പൊതുഗതാഗത സംവിധാനം നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കൂലികൊടുക്കുന്നതിന് പകരം ജീവനക്കാരെ വെല്ലുവിളിക്കുകയാണ് മന്ത്രിചെയ്യുന്നതെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത് മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.