ദുബായ്: മയക്കുമരുന്ന് കലർത്തിയ പഞ്ചസാര കടത്താന്‍ ശ്രമിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ ദുബായ് പോലീസ് പിടികൂടി.യൂറോപ്പിലും തെക്കേ അമേരിക്കയിലുമുള്‍പ്പടെ കടത്തും കളളക്കടത്തു പ്രവർത്തനങ്ങളും നടത്തുന്ന സംഘമാണ് പിടിയിലായത്.
ദുബായ് പോലീസും ഫ്രാന്‍സ്, സ്പെയിന്‍, കൊളംബിയ എന്നിവിടങ്ങളിലെ പോലീസ് ഏജന്‍സികളും അന്വേഷണത്തില്‍ സഹകരിച്ചു. കൊളംബിയയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കൊണ്ടു വരികയായിരുന്ന 22 ടണ്‍ കൊക്കയ്നാണ് പിടിച്ചെടുത്തതെന്ന് ദുബായ് പോലീസ് പറഞ്ഞു.
ഷുഗർ കെയ്ന്‍ എന്നു പേരിട്ട ഓപ്പറേഷന്‍ വിജയമായിരുന്നുവെന്ന് ദുബായ് പോലീസ് കമാന്‍ഡർ ഇന്‍ ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ അബ്ദുളള ഖലീഫ അല്‍മറി പറഞ്ഞു. മറ്റ് രാജ്യങ്ങളിലുളള 17 പ്രതികളെയും അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത് തടയുന്നതിനും മറ്റ് കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനും യുഎഇയും മറ്റ് രാജ്യങ്ങളും തമ്മിലുളള ബന്ധം ഊർജ്ജിതമാക്കുന്നതിനും ദുബായ് പോലീസ് നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.