റായ്പൂര്‍: റായ്പൂരിലെ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റും സഹപൈലറ്റും മരിച്ചു. ക്യാപ്റ്റന്‍ ഗോപാല്‍ കൃഷ്ണ പാണ്ഡ, ക്യാപ്റ്റന്‍ ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്.
ഹെലികോപ്റ്റര്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തീപിടിച്ച് അപകടമുണ്ടായത്. ഇവര്‍ മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റര്‍. ഇരുവരുടെ മരണത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അനുശോചനം രേഖപ്പെടുത്തി.
മന പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തില്‍ രാത്രി ഒമ്പതോടെയാണ് സംഭവം നടന്നതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്‌എസ്പി) പ്രശാന്ത് അഗര്‍വാള്‍ പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകട കാരണം കണ്ടെത്താനായി വിശദമായ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.