ചിത്രം റോഡിലിട്ട് കത്തിച്ചു; കുമ്പളങ്ങിയില്‍ കെ.വി തോമസിനെതിരേ അണികളുടെ രോഷം

ചിത്രം റോഡിലിട്ട് കത്തിച്ചു; കുമ്പളങ്ങിയില്‍ കെ.വി തോമസിനെതിരേ അണികളുടെ രോഷം

കൊച്ചി: കെ.വി തോമസിനെതിരെ ജന്മനാടായ കുമ്പളങ്ങിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കെ.വി തോമസിനെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അറിയിച്ചതിനു പിന്നാലെയാണ് പ്രതിഷേധം ആളിക്കത്തിയത്. കുമ്പളങ്ങി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ നിന്നും നേതാക്കള്‍ക്കൊപ്പം വച്ചിരുന്ന കെ.വി തോമസിന്റെ ചിത്രം എടുത്തുമാറ്റിയ പ്രവര്‍ത്തകര്‍ ഓഫിസിനു പുറത്ത് റോഡിലിട്ട് തീയിടുകയും ചെയ്തു.

'തിരുത തോമസ്' ഗോബാക്ക് മുദ്രാവാക്യം വിളികളും ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ ചിത്രം നീക്കാന്‍ എത്തിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ സഗീര്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി. തൃക്കാക്കര മണ്ഡലം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തതിനു പിന്നാലെയാണ് കെ.വി തോമസിനെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയത്.

എഐസിസിയുെട അനുമതിയോടെയാണ് തീരുമാനമെന്ന് കെ.സുധാകരന്‍ അറിയിച്ചു. പരമാവധി കാത്തിരുന്നുവെന്നും ഇനി കാത്തിരിക്കാനാകില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തൃക്കാക്കരയില്‍ എല്‍ഡിഎഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി തോമസ് അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.