കടുത്തുരുത്തി : എസ്എംവൈഎം പാലാ രൂപതയുടെയും കടുത്തുരുത്തി ഫൊറോനയുടെയും യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സഭയേയും കുടുംബങ്ങളെയും സമൂഹത്തെയും പ്രതിസന്ധിയിലാഴ്ത്തുന്ന സാമൂഹിക തിന്മകൾക്ക് എതിരെ സാമൂഹിക ബോധവൽക്കരണ പ്രതിഷേധ റാലിനടത്തപ്പെടുന്നു.
മെയ് 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മുട്ടുചിറ പള്ളിയിൽ നിന്നും കടുത്തുരുത്തി പള്ളിയിലേക്കാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.

പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി,ജോയിൻ്റ് ഡയറ്ടർ സി.ജോസ്മിത എസ് എം എസ് കടുത്തുരുത്തി ഫൊറോന രക്ഷാധികാരി റവ.ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, കടുത്തുരുത്തി ഫൊറോന ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ, രൂപതാ പ്രസിഡൻ്റ് ജോസഫ് കിണറ്റുകര , ജനറൽ സെക്രട്ടറി ഡിബിൻ ഡൊമിനിക്,വൈസ് പ്രസിഡൻറ് റിന്റു റെജി, എഡ്വിൻ ജോഷി, ടോണി കവിയിൽ , നവ്യാ ജോൺ , മെറിൻ തോമസ്, ലിയോൺസ് സൈ, ലിയ തെരേസ് , ഫൊറോന പ്രസിഡൻറ് തോമസ് ജി വേലം യൂണിറ്റ് പ്രസിഡൻറ് ഗോഡ്വിൻ മാത്യു ആദപ്പള്ളിൽ, മറ്റ് രൂപത ഫൊറോന , യൂണിറ്റ് ഭാരവാഹികൾ എന്നിവർ റാലിക്ക് നേതൃത്വം നൽകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.