യുഎഇ: ഇന്ത്യന്‍ രൂപയുമായുളള വിനിമയ മൂല്യത്തില്‍ ഇടിവ് തുടരുന്നു. വ്യാഴാഴ്ച ഒരു വേള ഒരു ദിർഹത്തിന് 21 രൂപ 12 പൈസവരെയെത്തി. വിനിമയമൂല്യം താഴേക്ക് പോകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുടെ റിസർവ്വ് ബാങ്ക് നടപടികള്‍ എടുത്തേക്കുമെന്നാണ് സൂചന.
മെയ് 9 നാണ് ദിർഹവുമായുളള രൂപയുടെ മൂല്യം 21 ലേക്ക് താഴ്ന്നത്. അതേസമയം രൂപയുടെ മൂല്യമിടിവ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണമയക്കാന്‍ എക്സ്ചേഞ്ചുകളിലെത്തിയവരും നിരവധി. മാസമാദ്യമായതിനാല്‍ പല മണി എക്സ്ചേഞ്ചുകളിലും കഴിഞ്ഞ വാരം വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. മറ്റ് ഗള്‍ഫ് കറന്‍സികളുമായും മൂല്യത്തകർച്ചയാണ് രൂപയ്ക്ക് അനുഭവപ്പെടുന്നത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.