പട്ടിണിയെ തുടര്‍ന്ന് നവജാതശിശുവിനെ 20,000 രൂപയ്ക്ക് വിറ്റു; അമ്മയും കുഞ്ഞിനെ വാങ്ങിയ സ്ത്രീയും അറസ്റ്റിൽ

പട്ടിണിയെ തുടര്‍ന്ന് നവജാതശിശുവിനെ 20,000 രൂപയ്ക്ക് വിറ്റു; അമ്മയും കുഞ്ഞിനെ വാങ്ങിയ സ്ത്രീയും അറസ്റ്റിൽ

ചെന്നൈ: പട്ടിണിയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നവജാതശിശുവിനെ 20,000 രൂപയ്ക്ക് വിറ്റു. സംഭവത്തിൽ അമ്മയെയും വാങ്ങിയ സ്ത്രീയെയും അറസ്റ്റ് ചെയ്തു.

മൂന്ന് ദിവസം മുന്‍പു ജനിച്ച ആണ്‍കുഞ്ഞിനെയാണു യുവതി വിറ്റത്. തിരുവള്ളൂരിലാണ് സംഭവം.ഭര്‍ത്താവ് മദ്യപാനിയായതിനാല്‍ തന്റെ കൂലിപ്പണി മാത്രമാണു കുടുംബത്തിന്റെ ഏക വരുമാനമെന്നും മറ്റു രണ്ടു മക്കളെ പോറ്റാന്‍ വഴിയില്ലാതെ വന്നതോടെയാണു കുഞ്ഞിനെ വില്‍ക്കേണ്ടി വന്നതെന്നും അവര്‍ മൊഴി നല്‍കി.

പ്രസവത്തിനു പോയ യുവതി കുഞ്ഞില്ലാതെ തിരികെയെത്തിയതിനെ തുടര്‍ന്നു ബന്ധുക്കള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണു സംഭവം പുറത്തുവന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.