കശ്മീരില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ ബസിന് തീപിടിച്ച് നാലുപേര്‍ മരിച്ചു

കശ്മീരില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ ബസിന് തീപിടിച്ച് നാലുപേര്‍ മരിച്ചു

ജമ്മു: ജമ്മു കശ്മീരില്‍ വൈഷ്‌ണോ ദേവി ക്ഷേത്ര ദര്‍ശനത്തിനു പോകുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ച് നാലുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. കത്രയില്‍ നിന്ന് ജമ്മുവിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.

ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി.

വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്ന തീര്‍ഥാടകരുടെ ബേസ് ക്യാമ്പ് കത്രയിലാണ്. പ്രാഥമിക അന്വേഷണത്തില്‍ സ്‌ഫോടക വസ്തുവിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് ജമ്മു മേഖല എഡിജിപി മുകേഷ് സിങ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.